• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | കൊല്ലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; പ്രതികൾ പിടിയിൽ

Arrest | കൊല്ലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; പ്രതികൾ പിടിയിൽ

കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. തുടര്‍ന്ന്  അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 • Share this:
  കൊല്ലം:കരിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ (Suicide) ചെയ്തത് പീഡനം മൂലമെന്ന് പൊലീസ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മങ്ങാട് അറുനൂറ്റിമംഗലം സ്വദേശി സല്‍മാന്‍ ഫൈസി (21), പുത്തന്‍വിള കിഴക്കതില്‍ ഫ്രാങ്കോ ഫ്രാന്‍സിസ്(23) എന്നിവരെ പൊലീസ് (Police) അറസ്റ്റ് ചെയ്തു.

  കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.  തുടര്‍ന്ന്  അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ മരണമൊഴിയിലും ആത്മഹത്യക്കുറിപ്പിലും പ്രതികളുടെ പേര് പരാര്‍ശിച്ചിരുന്നു.

  തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തില്‍ കിളികൊല്ലൂരില്‍ നിന്നാണ് ഇവരെ പിടകൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

  കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എ.പി.അനീഷ്, വി.സ്വാതി, വി.സന്തോഷ്, അന്‍സാര്‍ ഖാന്‍, എ.എസ്.ഐ. സന്തോഷ്, സി.പി.ഒ.മാരായ സന്തോഷ്, സാജ്, അനീഷ്, ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

  അതേ സമയം  ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് (Facebook) പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് (Police) അറസ്റ്റ് ചെയ്തത്.

  സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രതിക്കായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.

  ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പികെ പത്മരാജനാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ടിഎം കശ്യപന്‍, ഗോപികുമാര്‍, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

  Fisherman Attacked| കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; വലതുകാൽ അറ്റുതൂങ്ങിയ നിലയിൽ

  കണ്ണൂർ (Kannur) ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. വിൽഫ്രഡിന്‍റെ വലതുകാൽ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

  Also read- Hawala | മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കാറിലെ രഹസ്യ അറകളിൽ ഒളിച്ച് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

  ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കടലിൽ പോകാനായി ആയിക്കരയിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ട വിൽഫ്രഡിനെ അക്രമികൾ റോഡിൽ തടയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അടികൊണ്ട് വീട്ടിലേക്കോടിയ വിൽഫ്രഡിനെ പിന്തുടർന്ന സംഘം ഭാര്യയുടെയും മക​ന്‍റെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.
  Published by:Jayashankar AV
  First published: