ലഖ്‌നൗവിലെ കെകെസിയിൽ മൂന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ ജീവനൊടുക്കിയ (college student found dead) നിലയിൽ കണ്ടെത്തി. സാവിത്രി എന്ന 20 വയസ്സുകാരിയാണ് കുളിമുറിയിൽ തൂങ്ങി മരിച്ചത്. ശരീരത്തിൽ കുറിച്ച കുറിപ്പിൽ, അജയ് എന്ന വ്യക്തിയെ കുറ്റപ്പെടുത്തുകയും തന്റെ മരണത്തിന് അയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ലഖ്‌നൗവിലെ ഗുഡ്‌ബ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാങ്കിപുരത്തെ സെക്ടർ ജെയിലെ വസതിയിൽ പിതാവ് ഗോപാൽ തിവാരിയാണ് മൃതദേഹം കണ്ടെടുത്തത്.
സാവിത്രിയുടെ സഹോദരൻ പവന്റെ മൊഴി പ്രകാരം, സാവിത്രിയുടെ മരണത്തിന് കാരണം അജയ് ആണെന്ന് സഹോദരി പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് സോൺ ഡിസിപി ഡോ. എസ്. ചാനപ്പ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാവും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A third-year college student was found hanging at her residence after writing a suicide note on her body. The 20-year-old pins blame on one Ajay, as reason for her to end life and demanded his arrest in the last note she left behind
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.