നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്സാപ്പ് ഹാക്ക് ചെയ്തു; പ്രതി വിദ്യാര്‍ഥിയെന്നറിഞ്ഞ് അധ്യാപിക പരാതി പിന്‍വലിച്ചു

  ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്സാപ്പ് ഹാക്ക് ചെയ്തു; പ്രതി വിദ്യാര്‍ഥിയെന്നറിഞ്ഞ് അധ്യാപിക പരാതി പിന്‍വലിച്ചു

  സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ സ്‌ക്രീന്‍ കാണുന്ന രീതിയിലായിരുന്നു ക്ലാസ് എടുത്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് സ്വന്തം ഫോണിലേക്ക് മാറ്റി വിദ്യാര്‍ഥി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. പൊലീസ് അന്വേഷണത്തില്‍ വിദ്യാര്‍ഥിയാണ് പ്രതിയെന്നറിഞ്ഞതോടെ അധ്യാപിക പരാതി പിന്‍വലിച്ചു. സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ സ്‌ക്രീന്‍ കാണുന്ന രീതിയിലായിരുന്നു ക്ലാസ് എടുത്തത്.

   അധ്യാപികയുടെ ഫോണിലേക്കുത്തുന്ന മെസേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു. ഇത് കണ്ട ഒരു വിദ്യാര്‍ഥിയാണ് അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം ഫോണില്‍ വാട്‌സാപ്പ് അക്കൗണ്ട് തുറന്നത്.

   Also Read-വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ സഹായം ചെയ്തു; കായിക അധ്യാപകന്റെ സഹായിയായ സ്ത്രീയും അറസ്റ്റിൽ

   മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുന്നതിനുള്ള ഒടിപി ഉടന്‍ തന്നെ ഫോണിലേക്ക് വരികയും ഇത് സ്‌ക്രീനില്‍ തെളിഞ്ഞത് വിദ്യാര്‍ഥി കണ്ടു. ഒടിപി ഉപയോഗിച്ച് അധ്യാപികയുടെ വാട്‌സാപ്പ് സ്വന്തം ഫോണിലേക്ക് മാറ്റുകയും ചെയ്തു. അധ്യാപികയുടെ വാട്‌സാപ്പ് ടു സ്റ്റെപ് വേരിഫിക്കേഷന്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പാസ്‌വേര്‍ഡ് ഉണ്ടയില്ല.

   Also Read-E Bull Jet | പൊലീസിനെയും മോട്ടര്‍ വാഹന വകുപ്പിനെയും അധിക്ഷേപിച്ച് വിഡിയോ; യൂട്യൂബര്‍ 'പൊളി സാനം' റിച്ചാർഡ് റിച്ചു അറസ്റ്റില്‍

   ക്ലാസ് കഴിഞ്ഞ് അധ്യാപികയുടെ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായി. ഉടന്‍ തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതി വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ അധ്യാപിക പരാതി പിന്‍വലിച്ചു.
   Published by:Jayesh Krishnan
   First published: