• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചേര്‍ത്തലയില്‍ നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കൊച്ചിയില്‍ കണ്ടെത്തി; മുങ്ങിയത് വല്യച്ഛന്റെ രണ്ടാം ഭാര്യയ്‌ക്കൊപ്പം; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്


Updated: October 10, 2018, 6:34 PM IST
ചേര്‍ത്തലയില്‍ നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കൊച്ചിയില്‍ കണ്ടെത്തി; മുങ്ങിയത് വല്യച്ഛന്റെ രണ്ടാം ഭാര്യയ്‌ക്കൊപ്പം; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്

Updated: October 10, 2018, 6:34 PM IST
ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് കാണാതായ പാത്താംക്ലാസുകാരനെ വല്യച്ഛന്റെ രണ്ടാം ഭാര്യയ്‌ക്കൊപ്പം ഫോര്‍ട്ട്‌കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടി.

അതേസമയം മകനെ കാണാതായെന്ന് പൊലീസില്‍ പരാതിപ്പെട്ടപ്പോഴും കുട്ടി വല്യമ്മയ്‌ക്കൊപ്പമാണ് പോയതെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

ചൊവ്വാഴ്ചയാണ് വിദ്യാര്‍തിയെ കാണാതാകുന്നത്. ഇരുവരും ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ ഒന്നിച്ച് കഴിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെത്തിയ ഇവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒപ്പമുള്ളത് ചേര്‍ത്തലയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയാണെന്ന് വ്യക്തമായത്. സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിക്കെതിരെ കേസെടുത്തു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

First published: October 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍