HOME /NEWS /Crime / മലപ്പുറം അസ്സബാഹ് കോളേജില്‍ സംഘര്‍ഷം; രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ കത്തിയെടുത്ത് കുത്തി

മലപ്പുറം അസ്സബാഹ് കോളേജില്‍ സംഘര്‍ഷം; രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ കത്തിയെടുത്ത് കുത്തി

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

  • Share this:

    മലപ്പുറം വളയംകുളം അസ്സബാഹ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കോളേജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയായ പൊന്നാനി സ്വദേശി നിഹാലിനാണ് കുത്തേറ്റത്ത്. ചാലിശ്ശേരി സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാർത്ഥിയാണ് കയ്യിൽ കരുതിയ കത്തിയെടുത്ത് നിഹാലിനെ കുത്തിയത്. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ നിഹാലിന്റെ കയ്യിൽ പത്തോളം തുന്നലുകൾ ഉണ്ട്.

    ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

    First published:

    Tags: College Students, Crime news, Malappuram news, Stabbed