HOME » NEWS » Crime » STUDENTS ALLEGEDLY TIED UP AND BEATEN FOR TALKING TO GIRLFRIEND CASE REGISTERED1

പെൺസുഹൃത്തിനോട് സംസാരിച്ചതിന് കെട്ടിയിട്ട് മർദിച്ചു; വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്നും ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് പണം ആവശ്യപ്പെട്ടുവെന്നുമാണ് ഇവര്‍ പറയുന്നത്

News18 Malayalam | news18-malayalam
Updated: June 19, 2021, 11:18 AM IST
പെൺസുഹൃത്തിനോട് സംസാരിച്ചതിന് കെട്ടിയിട്ട് മർദിച്ചു; വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
പ്രതീകാത്മ ചിത്രം
  • Share this:
കുമളി: പെൺസുഹൃത്തുമായി സംസാരിച്ചതിന് കെട്ടിയിട്ട് മർദിച്ചെന്ന് പരാതിയുമായി വിദ്യാർഥികൾ. പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാർഥികള്‍ക്കാണ് മർദനമേറ്റത്. കെട്ടിയിട്ട് മർദിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. കുമളി റോസാപ്പൂക്കണ്ടത്ത് കഴി‍ഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ തന്നെ ഉപയോഗിച്ച് കൈകൾ കൂട്ടിക്കെട്ടി കമ്പിവടിയും ബിയർ കുപ്പിയും ഉപയോഗിച്ചായിരുന്നു മർദനം. അതിക്രമം നടത്തിയ അഞ്ചംഗ സംഘം രണ്ടുമണിക്കൂറോളമാണ് കുട്ടികളെ പിടിച്ചു വച്ചത്. തങ്ങളുടെ മൊബൈൽ ഫോണും സ്വർണ്ണമാലയും ഇവർ തട്ടിയെടുത്തെന്നും കുട്ടികൾ ആരോപിക്കുന്നു. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്നും ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് പണം ആവശ്യപ്പെട്ടുവെന്നുമാണ് ഇവര്‍ പറയുന്നത്. സംഘത്തിലെ ആളുകളെ കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടികൾ അറിയിച്ചിട്ടുണ്ട്.

മർദനത്തിൽ ശരീരത്തിലുമടക്കം പരിക്കേറ്റ ഇരുവരും കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പ്രദേശത്ത് കഞ്ചാവ് വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read-ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം

കോട്ടയത്ത് മറ്റൊരു സംഭവത്തിൽ കൊലപാതക കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു. മണിമല വെള്ളവൂർ ചുവട്ടടി പാറയിൽ ആണ് സംഭവം. മണിമല എസ്ഐ വിദ്യാധരനാണ് മുഖത്ത് വെട്ടേറ്റത്. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുന്നതിനാണ്  പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിൽ തട്ടിവിളിച്ച് ശേഷം പുറത്തെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ പിതാവായ പ്രസാദ് പൊലീസിനെ ആക്രമിച്ചത്. പൊലീസിന് നേരെ പ്രസാദ് കത്തി വീശുകയായിരുന്നു. ഇതിനിടെയാണ് മണിമല എസ് ഐ വിദ്യാധരന് മുഖത്ത് വെട്ടേറ്റത്.

വിദ്യാധരന്റെ മുഖത്തിന്റെ വലതു ഭാഗത്താണ് വെട്ടു കൊണ്ടത്. സംഭവം നടന്ന ഉടൻ തന്നെ പ്രസാദിനെ പൊലീസ് പിടികൂടി. തുടർന്ന് പ്രസാദിനെയും മകനായ അജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ് ഐ വിദ്യാധരനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് വെട്ടേറ്റതിനാൽ സ്കാനിങ് ഉൾപ്പെടെ ഉള്ള പരിശോധനകളാണ് ഡോക്ടർമാർ നടത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സർജറി വിഭാഗം ഡോക്ടർമാരുടെ പരിശോധന വേണ്ടതിനാൽ ആണ് എസ് ഐയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ‌
Published by: Asha Sulfiker
First published: June 19, 2021, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories