നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എറണാകുളം തോപ്പുംപടിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

  എറണാകുളം തോപ്പുംപടിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

  സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈ  കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ എസ് സുഹാസ്

  News18

  News18

  • Share this:
  കൊച്ചി: മാനേജ്മെൻറ് ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ കൊച്ചി അരുജാസ് സ്കൂളിലെ 29 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇപ്പോഴും ആശങ്കയിലാണ്.

  സിബിഎസ്ഇ നിയമപ്രകാരം കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റണമെങ്കിൽ ഒൻപതും പത്തും ക്ലാസുകളിൽ വീണ്ടും പഠിക്കേണ്ടി വന്നേക്കും. ഒമ്പതാം ക്ലാസ് വരെ സിബിഎസ്ഇ സിലബസ് പഠിച്ചതുകൊണ്ട് സ്റ്റേറ്റ് സിലബസിലേക്ക് മാറി പരീക്ഷയെഴുതാൻ വിദ്യാർഥികൾ തയ്യാറല്ല. സ്കൂളിന് എട്ടാംക്ലാസ് വരെ മാത്രമേ അംഗീകാരമുള്ളു എന്ന കാര്യം രക്ഷിതാക്കൾക്കും അറിയാമായിരുന്നു എന്നാണ് മാനേജ്മെൻറ് പറയുന്നത്.

  സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈ  കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. അതേസമയം സ്കൂളിനെതിരെ കൂടുതൽ ആരോപണങ്ങളാണ് രക്ഷിതാക്കൾ ഉയർത്തുന്നത്. ഫീസ് കൊടുക്കാൻ വൈകിയാൽ കുട്ടികളെ വെയിലത്ത് നിർത്തിയിരുന്നതായും രക്ഷിതാക്കൾ പറയുന്നു.

  അറസ്റ്റ് ചെയ്ത സ്കൂൾ മാനേജ്മെന്റ്  അംഗങ്ങളായ മാഗി അരൂജാ, സിന്ധു മേനോൻ, മെൽബിൻ എന്നിവരെ റിമാൻഡ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വഞ്ചനാ കുറ്റമാണ് ഇവർക്ക് എതിരെ ചുമത്തിരിക്കുന്നത്.
  First published: