ലാപ്ടോപ്പ് ബാഗിനുള്ളിൽ കഞ്ചാവ് കടത്ത്; രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ

തിരുനെൽവേലിയിലെ സ്വകാര്യ പോളിടെക്‌നിക്കലിലെ വിദ്യാർഥികളാണ് ഇരുവരും തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക വിവരം.

News18 Malayalam | news18-malayalam
Updated: February 17, 2020, 11:04 AM IST
ലാപ്ടോപ്പ് ബാഗിനുള്ളിൽ കഞ്ചാവ് കടത്ത്; രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ലാപ്ടോപ്പ് ബാഗിനുള്ളിൽ കഞ്ചാവ് കടത്തിയ രണ്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ സ്വദേശികളായ രണ്ടു വിദ്യാർത്ഥികളെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവും കണ്ടെടുത്തു. കന്യകുമാരി-പുനലൂർ പാസഞ്ചറിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.

also read:മലദ്വാരത്തിലൂടെ സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ എ കെ ആസാദിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇവരെ പരിശോധിച്ചത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമിക വിവരം. തിരുനെൽവേലിയിലെ സ്വകാര്യ പോളിടെക്‌നിക്കലിലെ വിദ്യാർഥികളാണ് ഇരുവരും.

ഹോസ്റ്റലിലെ കൂട്ടുകാർക്കായി കഞ്ചാവ് വാങ്ങി വരുന്നതിനിടെയാണ് പിടിയിലായതെന്ന് ഇരുവരും മൊഴി നൽകി. പാറശാല പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐമാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ എസ് ഐ ശിവകുമാർ, സി പി ഒ ബൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍