നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Karnataka |അധ്യാപകന്റെ തലയില്‍ കുപ്പത്തൊട്ടി കമിഴ്ത്തി വിദ്യാര്‍ത്ഥികളുടെ അക്രമം, അന്വേഷണത്തിന് ഉത്തരവ്

    Karnataka |അധ്യാപകന്റെ തലയില്‍ കുപ്പത്തൊട്ടി കമിഴ്ത്തി വിദ്യാര്‍ത്ഥികളുടെ അക്രമം, അന്വേഷണത്തിന് ഉത്തരവ്

    കുട്ടികളെ ദോഷമായി ബാധിക്കുമെന്ന ഭയത്താല്‍ അധ്യാപകന്‍ സംഭവം ആരോടും പുറത്തു പറഞ്ഞിരുന്നില്ല.

    • Share this:
      കര്‍ണാടകയിലെ(Karnataka) നെല്ലൂരില്‍ സ്‌കൂള്‍ അധ്യാപകനെതിരെ(Teacher) പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ(students) അക്രമം. നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

      സംഭവത്തേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഹിന്ദി അധ്യാപകനോട് കുട്ടികള്‍ മോശമായി പെരുമാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു കുട്ടി വേസ്റ്റ് ബാസ്‌ക്കറ്റ്(waste basket) എടുത്ത് അധ്യാപകന്റെ തലയില്‍ കമിഴ്ത്തുന്നതും വീഡിയോയില്‍ ഉണ്ട്.

      ഏതാനും ദിവസം മുമ്പ് ക്ലാസില്‍ ഗുഡ്ക പായ്ക്കറ്റുകള്‍ കത്തിച്ച നിലയില്‍ കണ്ടിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു. ക്ലാസില്‍ അങ്ങനെ ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ചിരുന്നു. പിന്നീട് പാഠഭാഗത്തേക്കു കടന്നപ്പോള്‍ ചില കുട്ടികള്‍ ബഹളമുണ്ടാക്കുകയായിരുന്നെന്നും അധ്യാപകന്‍ പറഞ്ഞു.


      കുട്ടികളെ ദോഷമായി ബാധിക്കുമെന്ന ഭയത്താല്‍ അധ്യാപകന്‍ സംഭവം ആരോടും പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ ക്ലാസിലെ ആരോ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്കു കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

      Poison In Water Tank | സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ സാമൂഹ്യ വിരുദ്ധർ വിഷം കലര്‍ത്തി; പരാതിയുമായി വിദ്യാര്‍ത്ഥികള്‍

      കര്‍ണാടകയിലെ (Karnataka) സുന്തികൊപ്പ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാതരായ സാമൂഹ്യ വിരുദ്ധർ വിഷം കലര്‍ത്തി. ഭാഗ്യവശാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 7 ന് ഉച്ചയ്ക്ക് ശുചിമുറിയില്‍ സ്ഥാപിച്ചിട്ടുള്ള ടാപ്പിലെ വെള്ളത്തിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ദുര്‍ഗന്ധമുള്ള വെള്ളത്തെക്കുറിച്ച് അധ്യാപകര്‍ പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതയുമായി സംസാരിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.

      പരാതിക്കു പിന്നാലെ ടാങ്ക് പരിശോധിച്ചപ്പോഴാണ് മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ മൂടി തുറന്നിരിക്കുന്നതായി കണ്ടെത്തിയത്. ടാങ്കിലെ വെള്ളത്തിനും ദുര്‍ഗന്ധമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ മായം കലര്‍ന്നുവെന്ന് സ്ഥിരീകരിച്ചു. ഇതോടെ സ്‌കൂള്‍ അധ്യാപകരും മാനേജ്മെന്റും പോലീസ് ഉദ്യോഗസ്ഥരെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശിവമ്മയെയും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ എസ്ഐ പുനീതിനെയും വിവരമറിയിച്ചു. തുടർന്ന്, കേസ് രജിസ്റ്റര്‍ ചെയ്യുകയും വെള്ളം പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.
      Published by:Sarath Mohanan
      First published: