• HOME
 • »
 • NEWS
 • »
 • crime
 • »
 • Attack | മുഖംമൂടി ധരിച്ച അജ്ഞാതർ ക്ലാസ് റൂമിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ മർദിച്ചു

Attack | മുഖംമൂടി ധരിച്ച അജ്ഞാതർ ക്ലാസ് റൂമിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ മർദിച്ചു

കൈയില്‍ വടിയുമായി 12-ാം ക്ലാസിലേക്ക് കയറിയ പ്രതികള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

 • Share this:
  മുഖംമൂടി ധരിച്ചെത്തിയ (masked men) മൂന്ന് പേര്‍ ക്ലാസ്സ് റൂമിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ (students) മര്‍ദിച്ചു. അഭയൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. വടി ഉപയോഗിച്ചാണ് മൂന്നംഗ സംഘം കുട്ടികളെ മര്‍ദ്ദിച്ചത് (beaten). സംഭവത്തില്‍ ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പരിക്കേറ്റ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് വിദ്യാര്‍ത്ഥികളെ സോഹ്നയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

  സ്‌കൂളിലെ അധ്യാപകനായ പുര്‍ഷോത്തമിന്റെ പരാതിയെത്തുടര്‍ന്ന് 14 അജ്ഞാതര്‍ക്കെതിരെയും പേര് അറിയാവുന്നമറ്റൊരാള്‍ക്കെതിരെയും സോഹ്ന സദര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്എച്ച്ഒ (SHO) ജയ് സിംഗ് പറഞ്ഞു. കൈയില്‍ വടിയുമായി 12-ാം ക്ലാസിലേക്ക് കയറിയ പ്രതികള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുകണ്ട് ഭയന്ന വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെ സംഭവം വഷളാകുകയായിരുന്നു. അതേസമയം, തങ്ങളുടെ കുട്ടികൾക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ധര്‍ണ നടത്തി.

  നേരത്തെ, ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. വാഴത്തോപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ മുറ്റത്തു നിന്നിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്റെ മകന്‍ അമല്‍ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇവരെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

  സ്ഥിതി വഷളായതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ട് പി.ടി.എ പ്രസിഡന്റ് അടക്കമുള്ളവരെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ 4 സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവ ശേഷം വൈകീട്ട് വീട്ടിലെത്തിയ അമലിന് കനത്ത വയറുവേദന അടക്കം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.

  തുടര്‍ന്ന് ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അമലിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ അമലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

  അടുത്തിടെ, തൃശൂര്‍ ചീയാരത്ത് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് നാട്ടുകാര്‍ കല്ലുകൊണ്ട് അടിച്ചു ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

  വിദ്യാര്‍ത്ഥി തന്റെ സഹപാഠിക്കൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയപ്പോള്‍ പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിയും കൂട്ടരും പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതികളുണ്ട്.

  Summary: Students beaten up by masked men in school
  Published by:user_57
  First published: