മലപ്പുറം: മലപ്പുറത്ത് (malappuram) അധ്യാപകനെതിരെ പോക്സോ കേസ് (Pocso Case). മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ നിലമ്പൂര്‍ കേസെടുത്തിരിക്കുന്നത്.
നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്.മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍.
സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്കി നൽകിയിട്ടുണ്ട്.
Stabbed | വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റുഡല്ഹിയില് നാല് പത്താം ക്ലാസ് വിദ്യാര്‍ഥികളെ(Students) കുത്തിപ്പരിക്കേല്‍പ്പിച്ചു(Stabbed). സമീപത്തെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന്(Attack) പിന്നില്‍. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ സര്വോദയബാല വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളെ മറ്റൊരു സ്കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
ത്രിലോക്പുരിയിലെ ഗവ.ബോയ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഗൗതം, റെഹാന്, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ പരീക്ഷയ്ക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രത്തില്‍ എത്തിയതായിരുന്നു.
പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ഥികളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സ്വയം രക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ സമീപത്തെ പാര്‍ക്കിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി നാലു വിദ്യാര്‍ഥികളെയും കുത്തിവീഴ്ത്തുകയായിരുന്നു.
മൂന്നു വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ എംയിസിലേക്ക് മാറ്റി. അക്രമികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Also Read-Arrest | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.