നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓൺലൈൻ ക്‌ളാസ്സിന് സിഗ്നൽ തേടിപ്പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  ഓൺലൈൻ ക്‌ളാസ്സിന് സിഗ്നൽ തേടിപ്പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സിഗ്നൽ തേടി പോയ വിദ്യാർത്ഥിയാണ് മരിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഭുവനേശ്വർ: ഓൺലൈൻ ക്ലാസുകൾക്കായി നെറ്റ്‌വർക്ക് സിഗ്നൽ തിരയുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റായഗഡ ജില്ലയിലെ പദ്മപൂർ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തിൽ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്. ആൻഡ്രിയ കട്ടക്ക് മിഷനറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കോവിഡ് -19 മൂലമുണ്ടായ ലോക്ക്ഡൗൺ കാലയളവിൽ ആൻഡ്രിയ വീട്ടിൽ പതിവായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമായിരുന്നു.

   അങ്ങനെയിരിക്കെ ചൊവ്വാഴ്ച തന്റെ മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സിഗ്നൽ തേടി തന്റെ ഗ്രാമത്തിനടുത്തുള്ള മലമുകളിൽ കയറുകയായിരുന്നു വിദ്യാർത്ഥി. ദൗർഭാഗ്യവശാൽ കുട്ടി കാൽ വഴുതി താഴേക്ക് വീണു. ഗുരുതരാവസ്ഥയിൽ നാട്ടുകാർ കുട്ടിയെ പദ്മപൂർ മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

   അവിടെനിന്നും ബെർംപൂരിലെ എംകെസിജി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
   Published by:user_57
   First published:
   )}