നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോപ്പയടിയ്ക്കാനായി ബ്ലൂട്ടൂത്ത് ചെരുപ്പ് ധരിച്ചെത്തി; രാജസ്ഥാനില്‍ 5 പേര്‍ അറസ്റ്റില്‍

  കോപ്പയടിയ്ക്കാനായി ബ്ലൂട്ടൂത്ത് ചെരുപ്പ് ധരിച്ചെത്തി; രാജസ്ഥാനില്‍ 5 പേര്‍ അറസ്റ്റില്‍

  കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ചയാണ് രാജസ്ഥാനില്‍ പരീക്ഷ നടത്തിയത്

  • Share this:
   ബികനീര്‍: അദ്ധ്യാപക യോഗ്യതാ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. രാജസ്ഥാനിലാണ് സംഭവം.

   കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ചയാണ് രാജസ്ഥാനില്‍ പരീക്ഷ നടത്തിയത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പരീക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവരില്‍ മൂന്ന് പേര്‍ പരീക്ഷ എഴുതാനായി എത്തിയവരും മറ്റ് രണ്ടുപേര്‍ പരീക്ഷ എഴുതുന്നവരെ സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞു.

   രാജസ്ഥാന്‍ എലിജിബിളിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (REET) പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്. എന്നാല്‍ പരൂക്ഷയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനവും എസ്.എം.എസ് സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു.
   സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.

   സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ റീറ്റ് പരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

   വൈറൽ വീഡിയോയ്ക്കായി അഭ്യാസം; ബൈക്കിടിച്ച് 90കാരന് ഗുരുതര പരിക്ക്

   തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ അപകടം. നിയന്ത്രണം തെറ്റി പാഞ്ഞുകയറിയ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ ചാരുപാറ താഴ്വാരം വീട്ടില്‍ ഭാസ്​കരപിള്ളക്കാണ്​ (90) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഭാസ്ക്കര പിള്ളയുടെ തലയ്ക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

   ഇന്ന് രാവിലെ എട്ടു മണിയോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡില്‍ ആണ് അപകടമുണ്ടായത്. ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഭാസ്ക്കര പിള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മകളുടെ വീട്ടിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ഭാസ്ക്കരപിള്ളയെ ബൈക്ക് ഇടിച്ചത്. സംഭവത്തിൽ. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ മകന്‍ മുരളീധരന്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.
   Published by:Karthika M
   First published:
   )}