• HOME
  • »
  • NEWS
  • »
  • crime
  • »
  • കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ചു; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ചു; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോളേജ് സ്ഥാപകനും അണ്ണാമലൈ സര്‍വകലാശാല സഹ സ്ഥാപകനുമായ രാജാ സര്‍ മുത്തയ്യ ചെട്ടിയാരുടെ പ്രതിമയുടെ തലയില്‍വച്ചാണ് കേക്ക് മുറിച്ചത്.

Image Credits: Instagram

Image Credits: Instagram

  • Last Updated :
  • Share this:
    ചെന്നൈ: കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ച വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടലൂരിലെ അണ്ണാമലൈ സര്‍വകലാശാലയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

    കോളേജ് സ്ഥാപകനും അണ്ണാമലൈ സര്‍വകലാശാല സഹ സ്ഥാപകനുമായ രാജാ സര്‍ മുത്തയ്യ ചെട്ടിയാരുടെ പ്രതിമയുടെ തലയില്‍വച്ചാണ് കേക്ക് മുറിച്ചത്.

    ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കേക്ക് മുറിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റൈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എ. ഗിരിധരന്‍, ജെ കാര്‍ത്തിക്, എസ് കൃഷ്ണന്‍, പി നവീന്‍ കുമാര്‍, ആര്‍ അരിസ്റ്റോട്ടില്‍, ആര്‍ വിശ്വ, ഡി അതിയാമന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

    സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. വിദ്യാര്‍ത്ഥികളുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

    പതിനെട്ടുവര്‍ഷത്തെ ശ്വാസതടസ്സം; പരിശോധനയില്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ പേനയുടെ അഗ്രം

    കൊച്ചി: പതിനെട്ടുവര്‍ഷമായി ശ്വാസതടസ്സവുമായി നടന്ന ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിന്റെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് പണ്ടു കാണാതായ പേനയുടെ അഗ്ര ഭാഗം. കടുത്ത ശ്വാസം മുട്ടിനും കഫകെട്ടിനും വര്‍ഷങ്ങളായി ആസ്മയാണെന്ന് കരുതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു സൂരജ്(32).

    2003 ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പേന ഉപയോഗിച്ച് വിസിലടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോള്‍ പേനയുടെ അഗ്ര ഭാഗം തൊണ്ടയില്‍ പോയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്സറേ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തനായില്ല.

    എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു. കോവിഡ് മാറിയ ശേഷം അത് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വലതുവശത്തെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്ന പേനയുടെ അഗ്രം കണ്ടെത്തിയത്.

    റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ്, കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് പുറത്തെടുത്തു.
    Published by:Jayesh Krishnan
    First published: