നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

  പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

  പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ലക്നൗ: ​​പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്​ നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തു​ന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ പൊലീസ്​ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. യുപി ഗൊരഖ്​​പൂരിലെ ട്രാഫിക്​ പൊലീസ്​ സബ് ​ഇൻസ്​പെക്​ടർ വിജയ്​ തിവാരിയാണ്​ അറസ്റ്റിലായത്​. 2014ലാണ്​ തിവാരി വിവാഹിതനായത്​. 20 ലക്ഷം രൂപ സ്​ത്രീധനം ആവശ്യപ്പെട്ടും​ പീഡനം തുടർന്നു. റാംപുർ കാർഖാന പൊലീസാണ്​ തിവാരിയെ അറസ്റ്റ് ചെയ്തത്.

   Also Read- ക്ഷേത്രം മേൽശാന്തിയെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി

   പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. 2017ൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ചർച്ച നടത്തി വീണ്ടും യുവതി ഭർതൃവീട്ടിലെത്തി. ഇതോടെ കാര്യങ്ങൾ വഷളായി. പിന്നീട് 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പീഡനം.

   Also Read- അരിസഞ്ചിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍; സുഹൃത്ത് ഓടി രക്ഷപ്പെട്ടു

   യുവതിയുടെ പരാതിയുടെ അടിസ്ഥനത്തിൽ ഇക്കഴിഞ്ഞ മാർച്ചിൽ രാംപൂർ കാർഖാന പൊലീസ് സ്റ്റേഷനിൽ വിജയ് തിവാരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഗൊരഖ്പൂരിലെ പാട്രി ബസാർ ഭാഗത്ത് നിന്ന് വ്യാഴാഴ്ച വിജയ് തിവാരിയെ അറസ്റ്റ് ചെയ്തു.

   IPhone | 94,000 രൂപയ്ക്ക് ഐഫോണ്‍ കച്ചവടം ഉറപ്പിച്ചു; പണത്തിന് പകരം കടലാസുപൊതി; പ്രതി പിടിയില്‍

   English Summary: Police sub-inspector has been arrested from Gorakhpur district for allegedly forcing his wife to have unnatural sex and assaulting her several times, a police officer said on Friday. The arrest was made on the complaint of a woman, who alleged mental, physical and financial harassment by sub-inspector Vijay Tiwari, whom she had married in 2014, in-charge of Rampur Karkhana police station.
   Published by:Rajesh V
   First published: