ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച എസ്.ഐ കീഴടങ്ങി

ഈ സൗഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടിൽ ഇടയ്ക്കിടെ ഇയാൾ എത്തിയിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്‍റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു

News18 Malayalam | news18-malayalam
Updated: October 3, 2020, 11:46 AM IST
ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച എസ്.ഐ കീഴടങ്ങി
rape
  • Share this:
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഭർത്താവ് ഗൾഫിലുള്ള വീ​ട്ട​മ്മ​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച എ​സ്‌ഐ ​അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബാ​ബു മാ​ത്യു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മു​ളം​തു​രു​ത്തി സ്‌​റ്റേ​ഷ​നി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ആ​യി​രു​ന്ന​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു​വ​ര്‍​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വീ​ട്ട​മ്മ കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ മു​ളം​തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് അ‌​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ബാ​ബു മാ​ത്യു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു​വെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

പോലിസ് സ്‌റ്റേഷനില്‍ പിഴയടക്കാനെത്തിയ തന്നോട് സൗഹൃദം സ്ഥാപിച്ചു ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയായ യുവതി പരാതിയില്‍ പറയുന്നത്. പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്‌ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴി നല്‍കി. മുളന്തുരുത്തി സ്‌റ്റേഷനില്‍ അഡി. എസ്‌ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്.

പിഴയടയ്ക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ വാങ്ങി, സ്ഥിരമായി വിളിച്ചാണ് ബാബു മാത്യൂ സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദം മുതലെടുത്ത് യുവതിയുടെ വീട്ടിൽ ഇടയ്ക്കിടെ ഇയാൾ എത്തിയിരുന്നു. ഒരു ദിവസം തുണി മാറുന്നതിനിടെ മുറിയിലേക്ക് കടന്നുവന്ന ബാബു മാത്യു തന്‍റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കാൻ തുടങ്ങി. ഒരു വർഷത്തോളം ബാബു മാത്യു തന്നെ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.

അതേസമയം ബാബു മാത്യുവിനെതിരെ നേരത്തെയും വകുപ്പുതല നടപടിയുണ്ടായിട്ടുണ്ട്. ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കുമ്പോള്‍ സൗത്ത് പറവൂരിലെ വ്യാജ മദ്യസംഘത്തില്‍ നിന്ന് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാൾ സസ്പെൻഷനിലായിരുന്നു. ഒരു മാസം മുന്‍പാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ട്രാന്‍സ്ഫറും പണിഷ്‌മെന്റ് ട്രാന്‍സ്ഫറും ലഭിച്ചശേഷം എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ തിരികെ ജോലിക്കു കയറിയതിന് പിന്നാലെയാണ് ബാബു മാത്യുവിനെതിരെ ലൈംഗിക പീഡനക്കേസ് വന്നത്.
Published by: Anuraj GR
First published: October 3, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading