• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പരാതിക്കാരിയോട് കിടക്ക ശരിയാക്കിത്തരാമെന്ന്; എസ്ഐ വിവാദത്തിൽ


Updated: May 7, 2018, 8:30 PM IST
പരാതിക്കാരിയോട് കിടക്ക ശരിയാക്കിത്തരാമെന്ന്; എസ്ഐ വിവാദത്തിൽ

Updated: May 7, 2018, 8:30 PM IST
കൊട്ടാരക്കര: വസ്തുതർക്കത്തിൽ കിടപ്പാടം ഇല്ലാതാകുമെന്ന് പരാതി നൽകാനെത്തിയ യുവതിക്ക് കിടക്ക ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ എസ് ഐ വിവാദത്തിൽ. തെന്മല എസ് ഐ പ്രവീണിനെതിരെയാണ് ആക്ഷേപം ഉയർന്നത്. ആര്യങ്കാവ് സ്വദേശിനിയായ യുവതി എസ്ഐയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി.

അച്ഛനമ്മമാരുമായി നിലനിൽക്കുന്ന വസ്തുതർക്കത്തെക്കുറിച്ച് പരാതി നൽകാൻ യുവതി തെന്മല പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ കയറികിടക്കാൻ മറ്റൊരു സ്ഥലമില്ലെന്ന് യുവതി പറഞ്ഞപ്പോഴാണ് എസ്ഐയുടെ ഭാഗത്തുനിന്ന് ലൈംഗികച്ചുവയോടെയുള്ള പരാമർശമുണ്ടായത്. കയറികിടക്കാൻ സ്ഥലമില്ലെങ്കിൽ കിടക്ക ശരിയാക്കിത്തരാമെന്നാണ് എസ് ഐ പറഞ്ഞത്. പരാതി പറയാനെത്തിയ തന്നെ ആക്ഷേപിക്കുംവിധമാണ് എസ് ഐ സംസാരിച്ചതെന്ന് യുവതി പറയുന്നു. മുൻവിധിയോടെ താൻ പറഞ്ഞതൊന്നും അംഗീകരിക്കാതെയായിരുന്നു എസ്ഐയുടെ ഇടപെടലെന്നും യുവതി കുറ്റപ്പെടുത്തുന്നു. ഇതേ പരാതിയുമായി ബന്ധപ്പെട്ട് മുമ്പ് പലതവണ പൊലീസിനെ സമീപിച്ചെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് യുവതി പറയുന്നു.
First published: May 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍