• HOME
 • »
 • NEWS
 • »
 • crime
 • »
 • ഇൻഷുറൻസ് തട്ടിയെടുക്കാൻ തെലങ്കാനയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

ഇൻഷുറൻസ് തട്ടിയെടുക്കാൻ തെലങ്കാനയിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോൾ കുപ്പി ലഭിച്ചതാണ് പൊലീസിന്റെ സംശയം ആദ്യമുണർത്തിയത്

 • Share this:

  ഹൈദരാബാദ്: 6 കോടി രൂപയ്ക്കു വേണ്ടി സുകുമാരക്കുറുപ്പ് ചെയ്ത അതേ ക്രൂരത ആവർത്തിച്ച തെലങ്കാനയിലെ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ ധർമേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10–ാം ദിവസം പോലീസിന്റെ പിടിയിലായത്. സംഭവം ഇങ്ങനെ,

  ജനുവരി 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരിൽ വഴിയോരത്ത് ഒരു കാർ കത്തിയ വിവരം അറിഞ്ഞു പൊലീസെത്തി കാർ പരിശോധിച്ചു. റോഡിൽ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്കു വീണ് കാറിനു തീപിടിച്ചതാണെന്ന് വിലയിരുത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കാറുടമയായ എം.ധർമ നായികിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്കാരവും നടത്തി.

  Also read- പൊതുവഴിയിൽ കാറിലിരുന്ന് മദ്യപാനവും ബഹളവും; പത്തനംതിട്ട സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റില്‍

  കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോൾ കുപ്പി ലഭിച്ചതാണ് പൊലീസിന്റെ സംശയം ആദ്യമുണർത്തിയത്. ഒപ്പം ധർമയുടെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചു. പിറ്റേ ദിവസം, ധർമയോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയിൽ കണ്ടത് സംശയം വർധിപ്പിച്ചു. ഇതോടെ, പൊലീസ് ധർമയുടെ ബന്ധുക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു. ധർമയുടെ പേരിൽ പുതുതായി ചേർന്ന 6 കോടിയിലേറെ രൂപയുടെ പോളിസികൾ ഉണ്ടെന്ന് ഇൻഷുറൻസ് കമ്പനി നൽകിയ വിവരം കൂടുതൽ സംശയത്തിനിടയാക്കി. സംസ്കാരം കഴിഞ്ഞ് രണ്ടാം ദിവസം അയാളുടെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. അജ്ഞാത ഫോൺ കോൾ ട്രാക്ക് ചെയ്ത പൊലീസ് സംഘം പുണെയിൽ എത്തിയപ്പോൾ മരിച്ചെന്നു കരുതിയ ധർമ ജീവനോടെ മുന്നിൽ.

  ഓൺലൈൻ വ്യാപാരത്തിലൂടെ 2 കോടി രൂപയിലേറെ നഷ്ടമുണ്ടായ ധർമ 6 കോടിയിലേറെ രൂപയുടെ ഇൻഷുറൻസ് എടുത്ത ശേഷം ഒരു വർഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. നിസാബാമാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമ കണ്ടെത്തി. മരുമകൻ ശ്രീനിവാസിനൊപ്പം അയാളെ കാറിൽക്കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധർമയുടെ ഭാര്യ നീല, മരുമകൻ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്പി രോഹിണി പ്രിയദർശിനി പറഞ്ഞു.

  Also read- മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് 17 കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ബന്ധുവായ കൊലക്കേസ് പ്രതി അറസ്റ്റിൽ

  39 വർഷം മുൻപ് 1984 ജനുവരി 22ന് 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പ് നടത്തിയ ആസൂത്രിത കൊലപാതകം. ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേർന്നു സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ടു കത്തിച്ച് വഴിയിൽ ഉപേക്ഷിച്ചു. കൊല്ലപ്പെട്ടതു സുകുമാരക്കുറപ്പ് എന്നായിരുന്നു ആദ്യ ധാരണ. കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ.ചാക്കോയെന്നു പിന്നീട് പൊലീസ് കണ്ടെത്തി. സുകുമാരക്കുറുപ്പ് ഒഴികെ മറ്റെല്ലാ പ്രതികളെയും പിടികൂടി. മുഖ്യസൂത്രധാരൻ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല.

  Published by:Vishnupriya S
  First published: