• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ലോകത്തിന് കാമഭ്രാന്ത്'; മീനങ്ങാടി പോക്സോ കേസിൽ സുപ്രീംകോടതി ജഡ്ജി

'ലോകത്തിന് കാമഭ്രാന്ത്'; മീനങ്ങാടി പോക്സോ കേസിൽ സുപ്രീംകോടതി ജഡ്ജി

ഹര്‍ജി സെപ്റ്റംബര്‍ പന്ത്രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

  • Last Updated :
  • Share this:
    ന്യൂഡൽഹി: പന്ത്രണ്ടുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ച മീനങ്ങാടി പോക്സോ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി സെപ്റ്റംബര്‍ പന്ത്രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

    ലോകത്തിന് കാമഭ്രാന്താണെന്നാണ് ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത പരാമർശിച്ചത്. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ പരിഗണിച്ച ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ട വന്ന ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്‌ത വിവരിച്ചു.

    മീനങ്ങാടി കേസിൽ പെൺകുട്ടിയെ അമ്മയുടെ സഹോദരൻ മടിയിൽ ഇരുത്തി കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ചുംബിക്കുകയും ചെയ്തുവെന്നും വിവസ്ത്രയാക്കി അശ്ലീല പരാമർശം നടത്തുകയും ചെയ്തെന്നാണ് പരാതി.
    Also Read- ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

    എന്നാല്‍ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും അമ്മാവന്റെ വാത്സല്യത്തോടെ ആണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്നായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് കേരള ഹൈക്കോടതി നിരീക്ഷിച്ചത്.

    പരിഗണിക്കുന്ന ചില കേസുകള്‍ വിശ്വസിക്കുന്നതിലും അപ്പുറമാണെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. തടവുകാരനായിരുന്ന പിതാവിൽ നിന്നും മകൾക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ പരിഗണിച്ച കേസിൽ ജാമ്യത്തില്‍ ഇറങ്ങിയ പിതാവ് വീട്ടിലെത്തി അമ്മയുടെ കൺമുന്നിൽ വെച്ച് മകളെ ബലാത്സംഗം ചെയ്തുവെന്ന് അദ്ദേഹം പരാമർശിച്ചു.

    പെൺകുട്ടിയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീംകോടതിയില്‍ ഹാജരായി.
    Published by:Naseeba TC
    First published: