നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സുപ്രീം കോടതി വാറണ്ടിലെ കൊലക്കേസ് പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

  സുപ്രീം കോടതി വാറണ്ടിലെ കൊലക്കേസ് പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

  ഇന്ന് കാലത്ത് മംഗലാപുരത്തെ ഡെക്ക എന്ന സ്ഥലത്ത് വച്ച് പ്രതി പിടിയിലാവുന്നത്.

  • Share this:
  കോഴിക്കോട്:2001-ല്‍ പൊറ്റമ്മല്‍ ശ്രീലക്ഷ്മി വീട്ടില്‍ അഡ്വക്കറ്റ് ശ്രീധരക്കുറുപ്പിനെ വീട്ടില്‍ക്കയറി ഇരുമ്പ് വടി ഉപയോഗിച്ച് കൊണ്ട് തലക്കടിച്ച് നെഞ്ചില്‍ കഠാര കുത്തിയിറക്കിയും കൊലപ്പെടുത്തി 18 പവനോളം സ്വര്‍ണാഭരണങ്ങളും 53,000/- രൂപയും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി കൊല്ലം കടയ്ക്കല്‍ ചിങ്ങേലി ബിന്ദു ഭവനത്തില്‍ ബിജു (43 ) നെ മെഡിക്കല്‍ കോളേജ് എ. സി . പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മംഗലാപുരത്ത് വച്ച് അറസ്റ്റ് ചെയ്തു.

  2001 മാര്‍ച്ച് 15 തിയ്യതിയായിരുന്നു സംഭവം. പൊറ്റമ്മലിലുള്ള ശ്രീലക്ഷ്മി വീട്ടില്‍ അഡ്വക്കറ്റ് ശ്രീധരക്കുറുപ്പും ഭാര്യ ലക്ഷ്മിദേവിയും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയോടെ പ്രതികളായ ബിജുവും ഇടുക്കി പ്ലാമൂട് വീട്ടില്‍ സാബുവും കൂടി വീടിന്റെ പില്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി കിടപ്പു മുറിയിലെ അലമാരയില്‍ നിന്നും കവര്‍ച്ച നടത്തുന്നതിനിടയില്‍ ശബ്ദം കേട്ടുണര്‍ന്ന ശ്രീധരക്കുറുപ്പിനെയും ഭാര്യ ലക്ഷ്മിദേവിയെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്രീധരക്കുറുപ്പ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ഭാര്യ ലക്ഷ്മിദേവി തലക്കടിയേറ്റ് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം അബോധാവസ്ഥയിലുമായിരുന്നു.നാടിനെ നടുക്കിയ ഈ കേസിലെ പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും ശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

  ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയും അതിനെത്തുടര്‍ന്ന് സുപ്രീംകോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുക യുമായിരുന്നു .സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ഐ പി എസ് പ്രതിയെ പിടികൂടുന്നതിനായി എ സി പി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഡി സി പി സ്വപ്നില്‍ മഹാജന്‍ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണസംഘം പ്രതിക്കായി തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തി വരവെ പ്രതി ബിജു മംഗലാപുരത്തുണ്ടാവാന്‍ സാധ്യതയുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് ദിവസങ്ങളോളം മംഗലാപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് കാലത്ത് മംഗലാപുരത്തെ ഡെക്ക എന്ന സ്ഥലത്ത് വച്ച് പ്രതി പിടിയിലാവുന്നത്. ശ്രമകരമായ അന്വേഷണമായിരുന്നു പൊലീസ് ഈ കാര്യത്തില്‍ നടത്തിയത്.

  പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയാമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് വേണ്ടിവന്നാല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുവാന്‍ അപേക്ഷ നല്‍കും
  പ്രത്യേക അന്വേഷണ സംഘത്തില്‍ എ എസ് ഐ മാരായ ഇ. മനോജ്, കെ. അബ്ദുറഹിമാന്‍, മഹീഷ്. കെ. പി, സീനിയര്‍ സി. പി. ഒമാരായ ഷാലു. എം, സി പി ഒ മാരായ സുമേഷ് ആറോളി, പി. പി മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരാണു ഉണ്ടായിരുന്നത്.
  Published by:Jayashankar AV
  First published:
  )}