• HOME
  • »
  • NEWS
  • »
  • crime
  • »
  • ഉത്രയുടെ കൊലപാതകം സൂരജിന്റെ സഹോദരി ആൺ സുഹൃത്തിനെ അറിയിച്ചു? വിവരങ്ങൾ തേടി അന്വേഷണ സംഘം

ഉത്രയുടെ കൊലപാതകം സൂരജിന്റെ സഹോദരി ആൺ സുഹൃത്തിനെ അറിയിച്ചു? വിവരങ്ങൾ തേടി അന്വേഷണ സംഘം

സൂരജ് പാമ്പിനെ ചവിട്ടു പടിയിലിട്ടപ്പോൾ അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു തന്ത്രത്തിൽ ഇവരുടെ നീക്കം എന്നാണ് വിലയിരുത്തൽ.

സൂരജ്, ഉത്ര

സൂരജ്, ഉത്ര

  • Share this:
അഞ്ചൽ: ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കൊലപാതക വിവരം സൂരജിൻ്റെ സഹോദരി ഇൻ്റർനെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചതായാണ് സൂചന. ഇതേക്കുറിച്ച് അന്വേഷണസംഘം പരിശോധിക്കും.

ഫെബ്രുവരി 26 ന് പാമ്പാട്ടി അണലിയെ എത്തിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞിരുന്നില്ല. എലി പിടിക്കാൻ പാമ്പിനെ കൊണ്ടുവന്നുവെന്നാണ് അച്ഛൻ സുരേന്ദ്രനോട് പറഞ്ഞത്. പാമ്പിന് പറഞ്ഞുറപ്പിച്ച തുക  പാമ്പുപിടുത്തക്കാരൻ സുരേഷിന്  കൈമാറി.

സുരേഷ്അണലിയെ കൈമാറിയതിന് അമ്മയും സഹോദരിയും സാക്ഷികളാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാമ്പിനെ കൊണ്ടുവന്ന അന്നു തന്നെ ചാക്കിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ടു.

ഈ സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു തന്ത്രത്തിൽ ഇവരുടെ നീക്കം എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

തുടർന്ന് ഉത്രയോട് മുകളിലത്തെ നിലയിൽ നിന്ന് ഫോൺ എടുത്തു വരാൻ ആവശ്യപ്പെട്ടെങ്കിലും യുവതി പാമ്പിനെ കണ്ടു. ഇതേ പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചാണ് മാർച്ച് 2ന് ഉത്രയെ ആദ്യം കടിപ്പിച്ചത്.
You may also like:ഉത്ര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പാമ്പിനെ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച്
[news]
Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു
[news]
ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും? [news]

അസ്വാരസ്യങ്ങളെ തുടർന്ന് സൂരജും ഉത്രയും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. സ്വർണവും പണവും ചെലവഴിച്ചു തീർത്തതിനാൽ തിരികെ കൊടുക്കാൻ കഴിയുമായിരുന്നില്ല. ഇതൊക്കെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.

കൂടുതൽ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രതിചേർക്കുമെന്നാണ് സൂചന.

First published: