• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

പാലക്കാട് DYFI യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി

  • Last Updated :
  • Share this:
    പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.

    യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്.

    മനോരമയെ കൊന്നത് കഴുത്തിൽ കത്തികൊണ്ട് കുത്തി; വായിൽ തുണി തിരുകി

    തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിലെത്തിയ മെഡിക്കൽ കോളേജ് പോലീസ് സംഘമാണ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ ചെന്നൈയിൽ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

    ആദം അലിയുമായി ഇന്നലെ രാത്രി കേരളത്തിലേക്ക് തിരിച്ച പ്രത്യേക സംഘം ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൃത്യം നടന്ന  മനോരമയുടെ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്താനാണ് നീക്കം.വിശദമായ ചോദ്യം ചെയ്യലും നടത്തും.  കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ  എന്നതും  എന്തായിരുന്നു കൊലപാതക കാരണം എന്നീ രണ്ടു  പ്രധാനപ്പെട്ട കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

    Published by:Jayesh Krishnan
    First published: