നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

  ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

  യുവ ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീൽ കുമാറിനെ ഞായറാഴ്ച്ച അറസ്റ്റ് ചെയ്തത്.

  Sushil Kumar

  Sushil Kumar

  • Share this:
   യുവ ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് വീണ്ടും തിരിച്ചടി. സുശീൽ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. എത്ര നാളേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കിയിട്ടില്ല.

   നോർതേൺ റെയിൽവേയിൽ സീനിയർ കൊമേഴ്സ്യൽ മാനേജരാണ് സുശീൽ കുമാർ.  2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്നു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   യുവ ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീൽ കുമാറിനെ ഞായറാഴ്ച്ച അറസ്റ്റ് ചെയ്തത്. സുശീൽ കുമാറിനേയും സഹായിയായ അജയ് കുമാറിനേയും ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനാണ് സാഗർ റാണ. രണ്ട് തവണ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടിയ താരമാണ് സുശീൽ കുമാർ.

   You may also like:അച്ഛൻ മാസങ്ങൾക്ക് മുമ്പ് വാങ്ങിയ കാർ; ഒമ്പതുവയസ്സുകാരന് കാറിനുള്ളിൽ നിന്ന് കിട്ടിയത് മൂന്ന് ലക്ഷത്തിലധികം രൂപ

   മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

   You may also like:ഇന്ത്യയോ ന്യൂസിലാൻഡോ ? ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയസാധ്യതയുള്ള ടീമിനെ പ്രവചിച്ച് സൽമാൻ ഭട്ട്

   സംഭവത്തിനു പിന്നാലെ 18 ദിവസത്തോളം സുശീല്‍ കുമാര്‍ ഒളിവിൽ കഴിഞ്ഞു. ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചു ദിവസത്തെ താമസം. പിന്നീട് തിരികെ ഡല്‍ഹിയിലെത്തി. ഇതിനിടെ മീററ്റിലെ ടോള്‍പ്ലാസയിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ഇതിനിടെ കാര്‍ ഉപേക്ഷിച്ച ഇരുവരും യാത്ര സ്‌കൂട്ടറിലാക്കിയിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ച് പൊലീസ് പിടികൂടിയത്.

   മുന്‍കൂര്‍ ജാമ്യത്തിനായി സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീല്‍കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
   Published by:Naseeba TC
   First published:
   )}