നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ടീച്ചര്‍ എന്ന് കരുതി എക്‌സൈസ് വിട്ടുകളഞ്ഞ സുസ്മിത കൊച്ചിയിലെ ലഹരി മാഫിയയുടെ മുഖ്യകണ്ണി

  ടീച്ചര്‍ എന്ന് കരുതി എക്‌സൈസ് വിട്ടുകളഞ്ഞ സുസ്മിത കൊച്ചിയിലെ ലഹരി മാഫിയയുടെ മുഖ്യകണ്ണി

  കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പാണ്. 

  സുസ്മിത

  സുസ്മിത

  • Share this:
  കൊച്ചി: 11 കോടിയുടെ ലഹരിമരുന്ന് കേസിൽ പിടിയിലായ സുസ്മിത ഫിലിപ്പിനെ ചോദ്യം ചെയ്യുമ്പോൾ  എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.  കൊച്ചി നഗരത്തിലെ ഭൂരിഭാഗം ലഹരി പാർട്ടികളും നടന്നിരുന്നത് ടീച്ചർ എന്നും അക്കയെന്നും വിളിപ്പേരുള്ള ഇവരുടെ മുഖ്യ പങ്കാളിത്തത്തോടെ ആണെന്ന് വ്യക്തമായി. കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പാണ്.

  കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയിൽ ഇവർ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു. ഇവർ കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയതായും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയതായും ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചു.  മൂന്ന് ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ട ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

  മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവർ വൻതുക നിക്ഷേപിച്ചതായി  എക്സൈസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു .ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വൻതുകകൾ സുസ്മിത അയച്ചിരുന്നു. ഗൂഗിൾ പേയിലൂടെയും മറ്റുമായിരുന്നു ഇത്. ഗൂഢാലോചനയിലടക്കം ഇവർ പങ്കാളിയാണ്. കേസിൽ ഇനിയും ഏറെപേർ പിടിയിലാകാനുണ്ടെന്ന്  എക്സൈസ് പറയുന്നു. സുസ്മിതയാണ് എല്ലാക്കാര്യങ്ങൾക്കും നേതൃത്വം നൽകി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാൾ.

  ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.

  ഇത്രയൊക്കെ ബന്ധം ഇവർക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ഉണ്ടായിട്ടും ചോദ്യം ചെയ്യലിൻ്റെ  ഒരുഘട്ടത്തിലും പ്രതികൾ ഇവരെ കുറിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല . ഇവർ പുറത്ത് ഉണ്ടെങ്കിൽ തങ്ങൾ സംരക്ഷിതരാണ് എന്ന ബോധം ഉള്ളത് കൊണ്ട് തന്നെയാണ് പ്രതികൾ ഇവരെക്കുറിച്ച് മൊഴി നൽകാതിരുന്നത് എന്നാണ് കരുതുന്നത്.  പിന്നീട് എക്സൈസ് നടത്തിയ അന്വേഷണത്തിൽ  ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ഉപയോഗിച്ചാണ് സുസ്മിതയിലേക്ക് എത്തുന്നത് .

  സുസ്മിതയുടെ സിനിമ ബന്ധങ്ങളെക്കുറിച്ചും  എക്സൈസ് അന്വേഷിച്ച് വരികയാണ് . ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ .  ഇതനുസരിച്ച് കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകും . അതേ സമയം മയക്കുമരുന്ന് കടത്തിന് മറയാക്കിയ വിദേശ നായ്ക്കൾ ആരുടേതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായ്ക്കൾ സുസ്മിതയുടെ ആണോ എന്നും എക്സൈസിന് സംശയമുണ്ട് . ഒരാളെ മാത്രം  അനുസരിക്കുന്ന ഇനത്തിൽപ്പെട്ട  റോട്ട് വീലർ ഇനത്തിൽപ്പെട്ട നായ്ക്കളാണിത് .
  Published by:Jayesh Krishnan
  First published:
  )}