HOME /NEWS /Crime / പതിനാറുകാരി ഹോട്ടൽമുറിയിൽ കൂട്ടബലാത്സംഗത്തിനിരയായി; പെൺകുട്ടിയെ പിച്ചിച്ചീന്തിയത് 30 പേർ

പതിനാറുകാരി ഹോട്ടൽമുറിയിൽ കൂട്ടബലാത്സംഗത്തിനിരയായി; പെൺകുട്ടിയെ പിച്ചിച്ചീന്തിയത് 30 പേർ

ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

ഈ ചിത്രം റിപ്പോർട്ടിൽ ഉപയോഗിക്കരുത്

പെൺകുട്ടിയെ പീ‍ഡിപ്പിച്ച 30 പേരിൽ പലർക്കും പരസ്പരം അറിയുകപോലുമില്ല. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാൻ ഹോട്ടലിലെത്തിയതായിരുന്നു പെണ്‍കുട്ടി,

  • Share this:

    ടെൽ അവീവ്: പതിനാറുകാരി ഹോട്ടൽമുറിയിൽ കൂട്ടൂബലാത്സംഗത്തിനിരയായി. പരസ്പരം അറിയുകപോലും ചെയ്യാത്ത 30ഓളം പേർ ചേർന്നാണ് പെൺകുട്ടിയെ പീഡ‍ിപ്പിച്ചത്. ഇസ്രായേലി തുറമുഖ നഗരമായ എയ്ലാത്തിലെ ഒരു ഹോട്ടലിൽ ഒരാഴ്ച മുൻപാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായതിന്റെ ഞെട്ടലിലാണ് രാജ്യം. ഇസ്രായേലി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

    Also Read- Shocking | ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

    പെൺകുട്ടിയെ എത്രപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നതടക്കം പരാതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ 30 പേർ പീഡിപ്പിച്ചുവെന്നാണ് അറസ്റ്റിലായ ഒരാളുടെ അഭിഭാഷക പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ട് ദിവസം മുൻപ് എയ്ലാത്തിലെ റെഡ് സീ ഹോട്ടലിൽ വെച്ച് താൻ കൂട്ടബലാത്സംഗത്തിനിരയായി എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ആൺ-പെൺ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാനാണ് പെൺകുട്ടി ഹോട്ടലിലെത്തിയത്.

    Also Read- ആദിവാസി കോളനിയിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; 52 കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

    സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ച പെൺകുട്ടി ഹോട്ടലിലെ ഒരു ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് പെൺകുട്ടിയെ കൂട്ടംചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ പലർക്കും പരസ്പരം അറിയില്ലായിരുന്നു. ഒപ്പം പോയ പെൺ സുഹൃത്തിനും പെൺകുട്ടിയെ രക്ഷിക്കാനായില്ല. സുഹൃത്ത് മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അവർക്കും പിൻതിരിപ്പിക്കാനായില്ല.

    TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]

    പരാതിയെ തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഞെട്ടലുളവാക്കുന്ന സംഭവമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച് രംഗത്ത് വന്നു. ശക്തമായ അന്വേഷണം വേണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

    അറസ്റ്റിലായവരിൽ 27കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ യുവാവ് സ്വന്തം മുറിയിലായിരുന്നുവെന്നും പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും അഭിഭാഷക പറഞ്ഞു. 30പേർ ചേർന്നാണ് പെൺകുട്ടിയെ പീ‍ഡിപ്പിച്ചത്. അതുകൊണ്ടുതന്നെ പേടികാരണം അവരെ പിൻതിരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും യുവാവ് തന്നോട് പറഞ്ഞതായി അഭിഭാഷക വെളിപ്പെടുത്തുന്നു.

    First published:

    Tags: Israel, Rape, Rape a minor girl