മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. കേസ് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് മലയാളിയായ ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. 6500 കോടി രൂപയുടെ തട്ടിപ്പിലാണ് അറസ്റ്റ്. മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്(എച്ച്.ഡി.ഇ.എൽ) ഡയറക്ടര്‍ രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാനെയും നേരത്തെ അറസ്റ്റിലായിരുന്നു.
രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാന്‍റെയും പേരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. പിഎംസി ബാങ്കിൽനിന്ന് വായ്പ എടുത്ത നിർമാണ കമ്പനിയാണ് എച്ച് ഡി ഇ ൽ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.