തിരുവനന്തപുരം: മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ്.ഷജിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ മാനിനെ സെക്ഷന്‍ ഓഫിസില്‍ എത്തിച്ച് ഇറച്ചിയാക്കിയെന്നാണു വിവരം.
ചുളിയാമല സെക്ഷനില്‍ കഴിഞ്ഞ 10നാണ് സംഭവം. വഴിയില്‍നിന്നു ലഭിച്ച ചത്ത മാനിനെ വനപാലകര്‍ കൊണ്ടുപോയി കറിവച്ചു കഴിക്കുകയായിരുന്നു. സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദാണ് മാനിനെ കറിവെച്ച് കഴിച്ചത്. ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പാലോട് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വനം വിജിലന്‍സും അന്വേഷിക്കും.
Dog Attacked | നായയോട് കൊടുംക്രൂരത;കാറിന്റെ ബമ്പറില്‍ കടിച്ചതിന് ഇരുമ്പുവടി കൊണ്ട് കണ്ണടിച്ചുപൊട്ടിച്ചു; തലപൊളിച്ചു
തിരുവനന്തപുരം: കാറിന്റെ ബമ്പറില്‍ കടിച്ചതിന് നായയെ ക്രുരമായി മര്‍ദിച്ച് പട്ടം വൈദ്യുതി ഭവനിലെ കരാര്‍ ഡ്രൈവര്‍. ഇരുമ്പുവടികൊണ്ട് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. പട്ടം വൈദ്യുതിഭവനു മുന്നില്‍ 14-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
ആദ്യത്തെ അടിയില്‍ത്തന്നെ നായ നിലത്തുവീണു. എന്നാല്‍, പിന്നെയും അടി തുടര്‍ന്നു. കണ്ടുനിന്നവരെല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിഷ്കരുണം നായയെ തല്ലുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. നിലത്തു വീണ നായ എഴുന്നേറ്റു നടക്കാന്‍ കഴിയാതെ ഇഴയുന്നതും ദൃശ്യങ്ങളിലുണ്ട്.
കാലും മുഖവും അടിച്ചു തകര്‍ത്തിരുന്നു. തലപൊളിഞ്ഞ്, ചോരയില്‍ കുതിര്‍ന്ന നിലയിലാണ് നായയെ ജഗതിയിലുള്ള ആശുപത്രിയില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചത്. പിന്നീട് അടിയന്തരചികിത്സയ്ക്കു ശേഷം വലിയറത്തലയിലെ സംഘടനയുടെ ഷെല്‍ട്ടല്‍ ഹോമിലേക്കു മാറ്റി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.