• HOME
 • »
 • NEWS
 • »
 • crime
 • »
 • ക്ലബിൽ പണംവെച്ച് ചീട്ടുകളി: മതിൽ ചാടി ഓടിയ എസ്.ഐയ്ക്കും സസ്പെൻഷൻ

ക്ലബിൽ പണംവെച്ച് ചീട്ടുകളി: മതിൽ ചാടി ഓടിയ എസ്.ഐയ്ക്കും സസ്പെൻഷൻ

പെലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ എസ്‌ഐ അനില്‍ ക്ലബ്ബിന്റെ മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. മതിൽ ചാടി ഓടിയത് എസ്‌ഐ അനില്‍ ആണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  പത്തനംതിട്ട: ക്ലബിൽ പണം വെച്ച്‌ ചീട്ടുകളിച്ചതിന് പിടിയിലായ എസ്.ഐയെയും സിവില്‍ പൊലീസ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. സബ് ഇൻസ്പെക്ടർ അനില്‍, സിപിഒ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ നിന്ന് ചീട്ടുകളിക്കിടെ അനിലും അനൂപ് കൃഷ്ണനും ഉള്‍പ്പെട്ട സംഘം പിടിയിലാകുന്നത്. കോയിപ്രം പൊലീസും പത്തനംതിട്ട എസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

  സമൂഹത്തിലെ ഉന്നത ബന്ധങ്ങളുള്ള വ്യക്തികളും പൊലീസുകാരും ഉള്‍പ്പെട്ട സംഘം കുമ്പനാട് നാഷണൽ ക്ലബിൽ പണംവെച്ചു ചീട്ടുകളിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. റെയ്ഡില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 11 പേരാണ് പിടിയിലായത്. പാലക്കാട് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷനിലായ അനൂപ് കൃഷ്ണന്‍.

  പെലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ എസ്‌ഐ അനില്‍ ക്ലബ്ബിന്റെ മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു. മതിൽ ചാടി ഓടിയത് എസ്‌ഐ അനില്‍ ആണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുകയുമായിരുന്നു. റാന്നി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുമ്ബ് അനിലിനെ പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

  നാലു ലക്ഷത്തിന്‍റെ ബിൽ മാറാൻ 8000 രൂപ കൈക്കൂലി; അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

  മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്‍റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.

  മുതുവല്ലൂർ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടാണ് ഷാഫിയിൽനിന്ന് ബിനീത കൈക്കൂലി വാങ്ങിയത്. ഈ പണിയുടെ കരാറെടുത്ത ഷാഫിയ്ക്ക് നേരത്തെ 91000 രൂപ പാസാക്കി കിട്ടിയിരുന്നു. നിർമാണം പൂർത്തിയായ ശേഷം ബാക്കി തുകയുടെ ബിൽ മാറാൻ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഷാഫി വിജിലൻസിൽ പരാതി നൽകിയത്.

  ഇതോടെ വിജിലൻസ് നിർദേശ പ്രകാരം ഫിനോഫ്താലിൻ പുരത്തിയ കറൻസി നോട്ടുകൾ ഷാഫി ബിനീതയ്ക്ക് നൽകാൻ തീരുമാനിച്ചു. വിജിലൻസ് സംഘം കഴിഞ്ഞ ദിവസം രാവിലെ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നു. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ മാത്രമാണ് ബിനീത ഓഫീസിൽ എത്തിയത്. ഓഫീസിൽ വരുന്ന വിവരം ഷാഫിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ ഉടൻ പണവുമായി എത്താൻ ബിനീത നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറുന്നതിനിടെ ബിനീതയെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനീതയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ മോഹൻദാസ്, ശ്രീനിവാസൻ, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്നകുമാരി, ശ്യാമ, സുബിൻ, ഷിഹാബ്, സുനിൽ, പി.എൻ. മോഹനകൃഷ്ണൻ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ബിനീതയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയത്.
  Published by:Anuraj GR
  First published: