ഭോപ്പാൽ: പശുവിറച്ചി കൈവശംവെച്ചെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ഗോരക്ഷ പ്രവർത്തകർ തല്ലിച്ചതച്ചു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗോരക്ഷ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. പശുവിറച്ചി കൈവശം വെച്ചെന്നാരോപിച്ച് നടു റോഡിൽ വെച്ചാണ് ഇവരെ ആക്രമിച്ചത്. വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളിൽ ഒരാൾ രാം സേന നേതാവ് ശുഭം ബാഘലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ബാഘൽ തടഞ്ഞു നിർത്തി. എന്നിട്ട് ബാഘലും സുഹൃത്തുക്കളും ചേർന്ന് രണ്ട് പുരുഷന്മാരെയും തല്ലിച്ചതച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചു പേർ അറസ്റ്റിലായി. എല്ലാവരെയും ഉടൻ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും- പൊലീസ് പറഞ്ഞു.
അതേസമയം മർദനത്തിനിരയായവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പശുവിറച്ചി കടത്തിയതിന് ഗോവധ നിരോധന നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൗഫീഖ്, അൻജും ഷാമ, ദിലീപ് മാൽവിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.