നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • തൃപ്പൂണിത്തുറ തീപിടുത്തം; ദുരൂഹതയേറി; മരിച്ച പ്രസന്നനുമായി വീട്ടുടമസ്ഥന് സാമ്പത്തിക ഇടപാടുകള്‍

    തൃപ്പൂണിത്തുറ തീപിടുത്തം; ദുരൂഹതയേറി; മരിച്ച പ്രസന്നനുമായി വീട്ടുടമസ്ഥന് സാമ്പത്തിക ഇടപാടുകള്‍

    മരിച്ച പ്രസന്നനും വീട്ടിൽ താമസിച്ചിരുന്ന സുനീറും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി:  തൃപ്പൂണിത്തുറ പേട്ടയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിൽ ദുരൂഹതയേറി. മരിച്ച പ്രസന്നനും വീട്ടിൽ താമസിച്ചിരുന്ന സുനീറും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ തീപിടിത്തത്തിൻ്റെ കാരണവും പ്രസന്നൻ എങ്ങനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ചും ദുരൂഹതയുണ്ട് .

    മരടിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു മരിച്ച പ്രസന്നൻ  . പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് സുനീറിൻ്റെ വാടക വീടിന് തീപിടിച്ചായിരുന്നു അപകടം. സുനീറിനെയും കുടുംബാംഗങ്ങളെയും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത് .

    വൈറ്റില പേട്ടയ്ക്ക് സമീപമുള്ള  വീട്ടിൽ രാവിലെ അഞ്ചരയ്ക്കാണ് തീപിടിത്തം ഉണ്ടായത് . ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സുനീർ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം . വീടിനുള്ളിൽ ഉണ്ടായിരുന്ന സുനീറിൻ്റെ ഭാര്യയെയും മക്കളെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്നാണ് പുറത്തെത്തിച്ചത് . വീടിൻ്റെ ഒന്നാം നിലയിൽ തീ ആളിപ്പടർന്നെങ്കിലും ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

    സുനീറിൻ്റെ കടയിലെ പഴയ ഫർണീച്ചറുകൾ വീടിന് മുന്നിലെ കാർ പോർച്ചിലാണ് സൂക്ഷിച്ചിരുന്നത് . ആ ഫർണീച്ചറുകളും വീടിന് പുറത്തുകിടന്ന വാഹനവും കത്തി നശിച്ചു. രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വീടിന് മുന്നിലെ ഗേറ്റിന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം പൂർണ്ണമായും പൊള്ളലേറ്റ നിലയിലായിരുന്നു . മണിക്കുറുകൾക്ക് ശേഷമാണ് മരട് സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ പ്രസന്നൻ ആണ് മരിച്ചതെന്ന് വ്യക്തമായത് .

    സംഭവത്തിൽ മരട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം പ്രസന്നൻ ഇവിടേക്ക്  കന്നാസിൽ പെട്രോളും ആയി വരുന്നത്  കണ്ടതായി റിപ്പോർട്ട് ഉണ്ട് . സുനീറിനെയും വീട്ടുകാരെ കൂടിയും വക വരുത്തുവാനുള ഉദ്ദേശം ഇയാൾക്ക് ഉണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല . എന്നാൽവീടിനും  പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനും തീ കൊടുത്ത  രീതി വച്ച് അനുമാനിക്കുമ്പോൾ  കുടുംബത്തെയും വകവരുത്താനുള്ള ലക്ഷ്യം പ്രസന്നന് ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത് .

    തീ പടരുന്നത് കണ്ട്   സമയോചിതമായി നാട്ടുകാരും  പിന്നീട് ഫയർഫോഴ്സും ഇടപെട്ടതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്.  ജനൽ ചില്ലുകൾ തകർത്താണ്  അകത്തേക്ക് വെള്ളം എത്തിച്ചത് .

    പ്രസന്നൻറെ ഭാര്യയും മകളും  വർഷങ്ങൾക്ക് വർഷങ്ങൾക്ക് മുന്നേ  ആത്മഹത്യ ചെയ്തിരുന്നു . ഒറ്റയ്ക്ക് താമസിച്ചിരുന്ന  പ്രസന്നനുമായി സുനീറിന് എന്ത് സാമ്പത്തിക ഇടപാടാണ് ഉണ്ടായിരുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.  ഇതിൽ വ്യക്തത ഉണ്ടായാൽ മാത്രമേ തീപിടുത്തത്തിൻ്റെ  യഥാർത്ഥ കാരണം  പുറത്ത് വരികയുള്ളൂ .സുനീർ  നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published:
    )}