• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!

ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!

ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

News18

News18

  • Share this:
മധ്യപ്രദേശ്: ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യിൽ സംശയം തോന്നിയതിനെ തുടർന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭർത്താവിന്റെ ന്യായീകരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.

Also Read-Mysuru Gang Rape| മൈസൂരു കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ചുപേരും തമിഴ്നാട് സ്വദേശികൾ; സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്

ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രണയത്തിലായി; അഞ്ച് വയസുകാരനായ മകനെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി

വാട്ട്‌സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
Also Read-പാളത്തിനരികില്‍ കാട്ടുകൊമ്പന്‍; പാഞ്ഞടുത്ത ട്രെയിനിലെ ലോക്കോ പൈലറ്റ് ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് ഇരുവരും വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി.

യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയെ ഇരുവരെയും റിമാൻഡ് ചെയ്തു.
Published by:Naseeba TC
First published: