ലെെംഗിക പീഡനം; ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ

മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യമൊഴി നൽകിയതിനു പിന്നാലെയാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്.

news18-malayalam
Updated: September 20, 2019, 11:07 AM IST
ലെെംഗിക പീഡനം; ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ
മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യമൊഴി നൽകിയതിനു പിന്നാലെയാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്.
  • Share this:
ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ  പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ചിന്മയാനന്ദിനെ ആരോഗ്യപരിശോധനയ്ക്കായി ഷാജഹാൻപുരിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യമൊഴി നൽകിയതിനു പിന്നാലെയാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് മുൻമന്ത്രിയെ അറസ്റ്റു ചെയ്തതെന്നു വ്യക്തമല്ല.

ആശ്രമത്തിൽ നിന്നാണ് ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പെട്ട് ചിന്മയാനന്ദിനെ രക്ഷിക്കാൻ പൊലീസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ചിന്മയാനന്ദ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പെൺകുട്ടു അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഒരു വര്‍ഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളജിലാണ് ഈ പെൺകുട്ടി പഠിക്കുന്നത്.

Also Read കുളിക്കുന്നത് ക്യാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചു; ചിന്മയാനന്ദിനെതിരെ വീഡിയോ തെളിവുമായി നിയമ വിദ്യാർഥിനി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading