പീഡിപ്പിക്കാൻ ശ്രമം; സ്വയം പ്രഖ്യാപിത സ്വാമിയെ 'പഞ്ഞിക്കിട്ട്' വിദേശ വനിത

യുവതിയെ കയറിപിടിച്ച സ്വാമിയെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കി

News18 Malayalam | news18-malayalam
Updated: August 26, 2020, 11:16 PM IST
പീഡിപ്പിക്കാൻ ശ്രമം; സ്വയം പ്രഖ്യാപിത സ്വാമിയെ 'പഞ്ഞിക്കിട്ട്' വിദേശ വനിത
മണികണ്ഠന്‍
  • Share this:
ചെന്നൈ: തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനായി അമേരിക്കയിൽ നിന്നുമെത്തിയ വിദേശ വനിതയോടായിരുന്നു സ്വയം പ്രഖ്യാപിത സ്വാമിയുടെ മോശമായ പെരുമാറ്റം. യുവതിയെ കയറിപിടിച്ച സ്വാമിയെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം പൊലീസിന് കൈമാറുകയായിരുന്നു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലായിരുന്നു സംഭവം. തിരുവണ്ണാമല ക്ഷേത്രത്തിനു സമീപം കഴിയുന്ന നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച്‌ തിരുവണ്ണാമലൈ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ പൗരയായ മുപ്പതുകാരി കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്ര നഗരിയില്‍ എത്തിയത്. ഇതിനിടെ ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്ക മടങ്ങാൻ കഴിയാതെയായി. ആത്മീയതയില്‍ അതീവ താല്പര്യമുള്ള യുവതി രമണ മഹര്‍ഷിയുടെ ആശ്രമത്തിനും അരുണാചല ക്ഷേത്രത്തിനും സമീപം വീട് വാടകയ്ക്ക് എടുത്തു തനിച്ചു താമസിച്ചു വരികയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം വീടിനു പുറത്തു നില്‍ക്കുകയായിരുന്ന യുവതിയെ കാഷായ വസ്ത്രങ്ങളും നിറയെ രുദ്രാക്ഷ മാലകളും അണിഞ്ഞ യുവാവ് ആക്രമിക്കുകയായിരുന്നു. യുവതിയെ വാടക വീടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ആയോധന കലയില്‍ വിദഗ്ധയായ യുവതി അതിക്രമം ചെറുക്കുകയും യുവാവിനെ അടിച്ച് താഴെയിടുകയും ചെയ്തു.

യുവതിയുടെ പ്രത്യാക്രമണത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാതെ വന്ന യുവാവിനെ പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി കൈമാറി. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
Published by: user_49
First published: August 26, 2020, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading