നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സർക്കാർ സ്കൂളിൽ പത്തുവയസുകാരിക്ക് പീഡനം; തൂപ്പുകാരൻ അറസ്റ്റിൽ

    സർക്കാർ സ്കൂളിൽ പത്തുവയസുകാരിക്ക് പീഡനം; തൂപ്പുകാരൻ അറസ്റ്റിൽ

    News18

    News18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: സർക്കാർ സ്കൂളിൽവെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച തൂപ്പുകാരൻ അറസ്റ്റിലായി. ഡൽഹിയിലെ ഷാദാര ജില്ലയിലെ സ്കൂളിലാണ് സംഭവം. സ്കൂൾ സമയം അവസാനിച്ചതിനുശേഷം പെൺകുട്ടിയെ തടഞ്ഞുവെച്ച് ക്ലാസ് മുറിയിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

      വൃദ്ധയെ കൊന്ന് ചാക്കിൽകെട്ടിവെച്ച നിലയിൽ; രണ്ടുപേർ കസ്റ്റഡിയിൽ

      എന്നാൽ പീഡനശേഷം അസ്വാഭാവികമായി പെരുമാറിയ പെൺകുട്ടി അധ്യാപികയോടാണ് സംഭവം തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ നാലുമാസമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 38കാരനാണ് അറസ്റ്റിലായത്. ഇയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

      ബീഹാർ സ്വദേശിനിയായ പെൺകുട്ടി ഷാദാരയിലെ ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. പെൺകുട്ടിയുടെ മാതാപിതാക്കൾ ബീഹാറിലാണുള്ളത്.
      First published:
      )}