HOME » NEWS » Crime » SWEEPER STEAL RS 20 LAKH FROM BUSINESSMANS HOUSE

20 ലക്ഷം രൂപ വീട്ടിൽ വെച്ച് മറന്നു; വീട് വൃത്തിയാക്കാനെത്തിയ ആൾ പണവുമായി മുങ്ങി

വീട്ടിലെ ഡൈനിങ് ടേബിളിലാണ് ഇരുപത് ലക്ഷം രൂപയടങ്ങിയ ബാഗ് വെച്ചത്

News18 Malayalam | news18-malayalam
Updated: February 19, 2021, 3:42 PM IST
20 ലക്ഷം രൂപ വീട്ടിൽ വെച്ച് മറന്നു; വീട് വൃത്തിയാക്കാനെത്തിയ ആൾ പണവുമായി മുങ്ങി
പ്രതീകാത്മക ചിത്രം
  • Share this:
മുംബൈ: വ്യവസായിയുടെ വീട് വൃത്തിയാക്കാൻ എത്തിയ ആൾ വീട്ടിൽ നിന്നും കൊണ്ടുപോയത് 20 ലക്ഷത്തോളം രൂപ. മുംബൈയിൽ ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. ഇയാളെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പിടികൂടി. ഹരിയാന സ്വദേശിയാണ് അറസ്റ്റിലായത്.

വ്യവസായിയായ വിജയ് ത്രിപാഠി എന്നയുടെ വീട്ടിൽ നിന്നാണ് പണം കവർന്നത്. ഫെബ്രുവരി എട്ടിന് വീട്ടിലെ ഡൈനിങ് ടേബിളിൽ ഇയാൾ ഇരുപത് ലക്ഷം രൂപയടങ്ങിയ ബാഗ് വെച്ചിരുന്നു. അടുത്ത ദിവസം ഓഫീസിലേക്ക് കൊണ്ടുപോകാനായിട്ടായിരുന്നു പണം ബാഗിൽ സൂക്ഷിച്ച് വെച്ചത്. എന്നാൽ അടുത്ത ദിവസം ഓഫീസിൽ പോകുന്ന സമയത്ത് പണം എടുക്കാൻ വിജയ് ത്രിപാഠി മറന്നു.

ത്രിപാഠിയുടെ വീട് വൃത്തിയാക്കാൻ അതേ ദിവസം വീട്ടിൽ എത്തിയതായിരുന്നു അജയ് വാൽമീകി എന്നയാൾ. പണം എടുക്കാൻ മാത്രമല്ല, വീട് പൂട്ടാനും ത്രിപാഠി മറന്നിരുന്നു. വീടിനകത്ത് കയറിയ അജയ് ഡൈനിങ് ടാബിളിൽ ബാഗ് ഇരിക്കുന്നത് കണ്ടു.

ബാഗിൽ പണമാണെന്ന് മനസ്സിലായതോടെ ഗാർബേജ് ബാഗിൽ ബാഗുമായി അജയ് സ്ഥലം വിടുകയായിരുന്നു. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ത്രിപാഠി പണം നഷ്ടമായെന്ന് മനസ്സിലായതോടെ പൊലീസിൽ വിവരം അറിയിച്ചു.

സാധാരണ വീട് വൃത്തിയാക്കാൻ എത്തുന്ന അജയ് വൈകിട്ട് അഞ്ച് മണിയോടെയാണ് മടങ്ങിപ്പോകാറ്. അന്നേ ദിവസം ഉച്ചയ്ക്ക് തന്നെ ഇയാൾ മടങ്ങിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് വ്യക്തമായി. ഇതോടെയാണ് അജയിലേക്ക് സംശയം നീണ്ടത്.

പണവുമായി ഇതിനകം സ്വന്തം നാടായ ഹരിയാനയിലേക്ക് അജയ് കടന്നിരുന്നു. അജയിയുടെ നാടായ ഹരിയാനയിലെ സോനീപടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 19.05 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.

You may also like:മറ്റുള്ളവർ ശ്വസിക്കുന്ന ശബ്ദം അലോസരപ്പെടുത്തുന്നു; കേൾവിശക്തി കളയാൻ സർജറി ആവശ്യപ്പെട്ട് യുവതി

ത്രിപാഠിയുടെ വീട്ടിൽ നിന്നും പണം അപഹരിച്ച ശേഷം ബസിൽ കയറി അജയ് നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ നിന്നും രാജ്കോട്ടിലേക്കാണ് ഇയാൾ ആദ്യം പോയത്. അവിടെ നിന്നാണ് ഹരിയാനയിലേക്ക് യാത്ര തിരിച്ചത്. ഇരുപത് വയസ്സാണ് അജയ് വാൽമീകിയുടെ പ്രായം.

മറ്റൊരു സംഭവത്തിൽ ഡൽഹിയിലെ ഒരു ദിവസ വേതനക്കാരന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് ഒരു കോടിയോളം രൂപയാണ്. തെലങ്കാന പൊലീസ് നടത്തിയ ആപ്ലിക്കേഷൻ അധിഷ്ഠിത വായ്പ തട്ടിപ്പിലാണ് സംഭവം കണ്ടെത്തിയത്.

പൊലീസിനെ ഞെട്ടിച്ച മറ്റൊരു വസ്തുതയെന്തെന്നാൽ, സ്വന്തമായി എടിഎം കാർഡോ ബാങ്കിങ് കിറ്റോ, ഇന്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാത്തയാളുടെ അക്കൗണ്ടിലാണ് ഇത്രയും പണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വ്യക്തിക്ക് പ്രതിമാസം 4000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ബാങ്ക് അക്കൗണ്ട് തരപ്പെടുത്തിയതെന്ന് കണ്ടെത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ദിവസവേതനക്കാരനായ വ്യക്തിയുടെ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുക്കും. പ്രതിമാസം നാലായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാളുടെ പേരിൽ അക്കൗണ്ട് തരപ്പെടുത്തിയത്. തന്റെ പേരിൽ വരുന്ന പണത്തെ കുറിച്ചോ ഇടപാടുകളെ കുറിച്ചോ അക്കൗണ്ട് ഉടമയ്ക്ക് യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല. ബാങ്ക് അക്കൗണ്ടിനായി സമീപിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഭയം മൂലം ഈ വ്യക്തി തയ്യാറായിരുന്നില്ല.
Published by: Naseeba TC
First published: February 19, 2021, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories