HOME /NEWS /Crime / Kerala Gold| 'സ്വപ്നയ്ക്ക് അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനം; പൊലീസിൽ ആജ്ഞാശക്തിയുണ്ട് ':  കസ്റ്റംസ്

Kerala Gold| 'സ്വപ്നയ്ക്ക് അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനം; പൊലീസിൽ ആജ്ഞാശക്തിയുണ്ട് ':  കസ്റ്റംസ്

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

ലോക്ക്ഡൗൺ കാലത്ത് പോലും സംസ്ഥാനം വിട്ട് പോകാൻ സ്വപ്നയ്ക്ക് നിഷ്പ്രയാസം സാധിച്ചത് പൊലീസിലുള്ള സ്വാധീനമാണെന്ന് നേരത്തെയും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു പടി കൂടി കടന്ന് പൊലീസിൽ ആജ്ഞാശക്തി ഉണ്ടെന്ന് പറയുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയതിന് വിശ്വസനീയമായ രേഖകൾ ഉണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക ...
  • Share this:

    കൊച്ചി: സ്വപ്ന അധികാരത്തിൻ്റെ ഇടനാഴികളിൽ സ്വാധീനമുള്ള ആളാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. എന്നാൽ ഏത് അധികാര കേന്ദ്രമാണെന്ന് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല.സ്വപ്നയ്ക്ക് കേരള പോലീസിൽ  ആജ്ഞാശക്തി ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

    ലോക്ക്ഡൗൺ കാലത്ത് പോലും സംസ്ഥാനം വിട്ട് പോകാൻ സ്വപ്നയ്ക്ക് നിഷ്പ്രയാസം സാധിച്ചത് പൊലീസിലുള്ള സ്വാധീനമാണെന്ന് നേരത്തെയും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു പടി കൂടി കടന്ന് പൊലീസിൽ ആജ്ഞാശക്തി ഉണ്ടെന്ന് പറയുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയതിന് വിശ്വസനീയമായ രേഖകൾ ഉണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

    സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയം ഉണ്ടെന്നും ജാമ്യ ഹർജിയെ എതിർത്ത് എൻഐഎ വാദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്നും പറഞ്ഞിരുന്നു. ശിവശങ്കർ തൻ്റെ ഉപദേശകനാണെന്നാണ് സ്വപ്ന എൻഐഎയോട് പറഞ്ഞിരിക്കുന്നത്.

    TRENDING:Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?[NEWS]പണം നൽകാതെ ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങിയ ആളെ തിരിച്ചറിഞ്ഞു ; തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയെന്ന് സൂചന[NEWS]Monsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്[NEWS]

    നാളെ പരിഗണിക്കാനിരിക്കുന്ന സ്വപ്ന സുരേഷിൻ്റെ ജാമ്യ ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്ങ്മൂലത്തിലാണ്  കസ്റ്റംസ് സ്വപ്നയുടെ സ്വാധീനങ്ങൾ  വ്യക്തമാക്കിയിരിക്കുന്നത്

    First published:

    Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, Swapna suresh