സ്ഥലം അളന്നു നല്കാന് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ അനിരുദ്ധന് പിടിയിലായത്.
കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ചണ്ഡീഗഢില്‍ നഴ്സിങ് ഓഫീസറായി ജോലിചെയ്യുന്ന, മൂത്തകുന്നം ചെറുപുരയില്‍ ബാലകൃഷ്ണന്റെ മകള്‍ ദിവ്യയോടാണ് അനിരുദ്ധന് കൈക്കൂലി ആവശ്യപ്പെട്ടത്.
പിതാവ് വക കുടുംബസ്വത്തിന്റെ അവകാശവാദവുമായി കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കോടതി നിര്‍ദേശപ്രകാരം 2018 ഫെബ്രുവരിയില്‍ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി. പലതവണ മാറ്റിവെച്ചശേഷം ഈ വര്‍ഷം ജനുവരിയില്‍ 40 സെന്റ് സ്ഥലം അളന്നു.ഇതിന് ഫീസെന്ന പേരില്‍ 8000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് വിജിലന്‍സ് അറിയിച്ചു.
Also Read- 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്'; തളളാനെത്തിയ പൊലീസ് പിടിച്ചത് കളളനെബാക്കിയുള്ള 35 സെന്റ് സ്ഥലം മേയ് പത്തിന് അളക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മേയ് ഒമ്പതിന് അനിരുദ്ധന് പരാതിക്കാരിയെ വിളിച്ച് തനിക്ക് അസുഖമാണെന്നും അളക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. നാട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അനിരുദ്ധന് മറ്റൊരിടത്ത് അളവിന് പോയതായി അറിഞ്ഞു.
പലതവണ വിളിച്ചശേഷമാണ് ചൊവ്വാഴ്ച അളക്കാന്‍ സമ്മതിച്ചത്. അളക്കുന്നതിന് കൈക്കൂലി സര്‍വേയര്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് ദിവ്യ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയ ദിവ്യയുടെ സഹായത്തോടെയാണ് വിജിലന്‍സ് കെണിയൊരുക്കിയത്. 35 സെന്റ് ഭൂമി അളക്കുന്നതിന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈകീട്ട് അഞ്ചോടെ വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്. സുരേഷ് അനിരുദ്ധനെ അറസ്റ്റ് ചെയ്തത്.
മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ ആട്ടുകല്ലെടുത്ത് എറിഞ്ഞു കൊന്നു
ചെന്നൈ: സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന ഇയാൾ സ്ഥിരമായി വൈകുന്നേരങ്ങളിൽ മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.
ഞായറാഴ്ചയും ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. അതിനിടെ യുവതി അടുക്കളയിൽ കയറി ആട്ടുകല്ലെടുത്ത് കൃഷ്ണന് നേരെ എറിയുകയായിരുന്നു. തലയിൽ ഏറുകൊണ്ട് ഇയാൾ നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തു. താൻ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.