പട്ടാപ്പകൽ തമിഴ്നാട് മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ട് പോയി; പിന്നീട് വഴിയിൽ ഉപേക്ഷിച്ചു

മാസ്ക് കൊണ്ടും തൂവാലകൊണ്ടും മുഖം മറച്ചെത്തിയ സംഘം കര്‍ണനെ ഓഫീസിൽ നിന്ന് പുറത്തേക്ക് വിളിച്ചു കൊണ്ടുവന്ന ശേഷം ബലംപ്രയോഗിച്ച് ഓഫീസിനു മുന്നിൽ നിർത്തിയിരുന്ന കാറിൽ കയറ്റുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: September 23, 2020, 7:04 PM IST
പട്ടാപ്പകൽ തമിഴ്നാട് മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ട് പോയി; പിന്നീട് വഴിയിൽ ഉപേക്ഷിച്ചു
kidnap
  • Share this:
തിരുപ്പൂർ: തമിഴ് നാട് മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാളെ വഴിയിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നു. തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്സണൽ അസിസ്റ്റന്റ് കർണനെയാണ് തട്ടിക്കൊണ്ട് പോയത്.

തിരുപ്പൂർ ജില്ലയിലെ ഉദുമലൈയിൽ നിന്നാണ് നാലംഗ സംഘം ഇയാളെ തട്ടിക്കൊണ്ട് പോയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. മന്ത്രിയുടെ പൊളിറ്റിക്കൽ പിഎ ആണ് കർണന്‍. ഉദുമൽപേട്ടിലെ അൻസാരി റോഡിലുള്ള എംഎൽഎ ഓഫീസിൽ നിന്നായിരുന്നു കർണനെ തട്ടിക്കൊണ്ട് പോയത്.

മാസ്ക് കൊണ്ടും തൂവാലകൊണ്ടും മുഖം മറച്ചെത്തിയ സംഘം കര്‍ണനെ ഓഫീസിൽ നിന്ന് പുറത്തേക്ക് വിളിച്ചു കൊണ്ടുവന്ന ശേഷം ബലംപ്രയോഗിച്ച് ഓഫീസിനു മുന്നിൽ നിർത്തിയിരുന്ന കാറിൽ കയറ്റുകയായിരുന്നു. ഈ സമയം ഓഫീസ് ജീവനക്കാരുൾപ്പെടെ നിരവധി പേർ ഓഫീസില്‍ ഉണ്ടായിരുന്നു.

ഇതിനു പിന്നാലെ പൊലീസ് വാഹന പരിശോധന ശക്തമാക്കി അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു. ജില്ലയിലും അടുത്തുള്ള ജില്ലയിലും ഉൾപ്പെടെ വാഹന പരിശോധന നടത്തി. കോയമ്പത്തൂരിലും പൊലീസ് വാഹനങ്ങൾ പരിശോധിച്ചു. ഇതിനു പിന്നാലെ 2.30 ഓടെ ഉദുമൽപേട്ടിലെ ദാലിയിൽ ഇദ്ദേഹത്തെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.അതേസമയം സംഭവത്തെ കുറിച്ചും അക്രമികളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി തിരുപ്പൂർ പൊലീസ് കർണനെ ചോദ്യം ചെയ്തു.
Published by: Gowthamy GG
First published: September 23, 2020, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading