• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: തമിഴ്‌നാട് സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍

Arrest| ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: തമിഴ്‌നാട് സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍

ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.

  • Share this:
    തൃശൂര്‍: ഗുരുവായൂരില്‍ (Guruvayur) സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്നും വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് (Tamil Nadu) സ്വദേശിയാണ് ഡൽഹിയിൽ പിടിയിലായത്. ഇയാളെ നാട്ടിലെത്തിക്കും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.

    സ്വര്‍ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

    രാത്രി 9.30ന് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മുകള്‍നിലയില്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി. കിടപ്പുമുറിയില്‍ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികള്‍ തുറന്നിരുന്നില്ല.

    ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവർച്ച.

    വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു

    തിരുവനന്തപുരത്ത് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു. കാട്ടാക്കട കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച ഉണ്ടായത്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യ മാതാവും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണം കവർന്നത്. രതീഷിന്റെ ഭാര്യ മാതാവിനോട് തോക്ക് ചൂണ്ടിയ ശേഷം കമ്മൽ ഊരി നൽകാൻ മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു.

    കമ്മൽ അടക്കമുള്ള ആഭരണ വസ്തുകളാണ് നഷ്ടമായത്. സംഭവത്തിന്‌ പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
    Published by:Rajesh V
    First published: