പാലക്കാട്: പുതുശ്ശേരിയില്‍ സ്ഥാപിച്ച ഏഴു മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്‌നാട് സേലം കൃഷ്ണകുമാറിനെ (46) കസബ പോലീസ് അറസ്റ്റുചെയ്തു.
മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറുകളാണ് കാണാതെ പോയത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ മോഷണം പോയെന്നാണ് കമ്പനി നൽകിയ പരാതി.
Also read-പച്ചക്കറി വാങ്ങി മടങ്ങിയപ്പോൾ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളിന്‍റെ വിരൽ യുവതി കടിച്ചെടുത്തു
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഏഴ് ടവറുകള്‍ പാലക്കാടുനിന്ന് മാത്രം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. ലോക് ഡൗൺ കാലത്താണ് പാലക്കാടു നിന്ന് ഏഴു മൊബൈൽ ടവറുകൾ മോഷണം പോയത്. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.