ആലപ്പുഴ: തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ മാല കവരുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കോവിൽപെട്ടി ഹൗസ് നമ്പർ 13 ലെ കാളിയമ്മയെ (40) പോലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ മാലുമേൽ ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങി വന്ന യുവതിയുടെ കഴുത്തിൽ കിടന്ന 5.5 പവൻ തൂക്കം വരുന്ന സ്വർണമാല തിരക്കിനിടയിൽ കവർന്ന സംഭവത്തിലാണ് യുവതി പിടിയിലായത്.
മോഷണ വിവരം അറിഞ്ഞ യുവതി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകുകയും. തുടർന്ന് സംഭവ സ്ഥലത്തെത്തി സംശയാസ്പദമായി കണ്ട തമിഴ് യുവതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണത്തിനു കൂട്ടാളികളായ മറ്റു യുവതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഉത്സവം നടക്കുന്ന തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായെത്തി മാല കവർന്നു മുങ്ങുന്നതാണ് ഇവരുടെ രീതി. ഇൻസ്പെക്ടർ വി.ബിജു, എസ്ഐ സുജാതൻപിള്ള, കലാധരൻ, എസ്‍സിപിഒ മാരായ ജിമിനി, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.