കൊച്ചി: മുൻപിൽ നിന്ന് മാറിനിൽക്കാൻ കൂട്ടാക്കാതിരുന്ന യുവാവിനെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് മധുര ശിവഗംഗ സ്വദേശി പസങ്കര പാണ്ടി (29) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
മാർച്ച് 15ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ എറണാകുളം കെഎസ്ആർടിസി പ്രീപെയിഡ് ഓട്ടോ സ്റ്റാന്റിന് സമീപം ആണ് സംഭവം. പ്രതിക്കു മുൻപിൽ നിന്ന് യുവാവിനോട് പ്രതി മാറിനിൽക്കാൻ ആവശ്യപ്പെടുകയും ഇതു കേൾക്കാൻ കൂട്ടാക്കാതിരുന്ന യുവാവിനെ പ്രതി മർദ്ദിക്കുകയും ഇഷ്ടിക കൊണ്ട് മുഖത്ത് അടിക്കുകയും ആയിരുന്നു എന്നാണ് പരാതി. മർദ്ദനത്തിൽ യുവാവിന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു.
അക്രമിച്ച ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ നേതൃത്വത്തിൽ എസ്.ഐ അഖിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, വിനോദ്, ഇഗ്നേഷ്യസ്, ശിഹാബ് ഉൾപ്പെട്ട സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.