ഓടുന്ന ബസിനുള്ളില്‍ സ്കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും പരസ്യമായി മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്.
ചെങ്കല്‍പേട്ടില്‍ നിന്ന് തച്ചൂരിലേക്ക് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ബസിനുള്ളില്‍ നിന്നുകൊണ്ട് ബിയര്‍ കുടിച്ചത്. മദ്യപിച്ച് ബസില്‍ ബഹളം വയ്ക്കുന്നതും വൈറലായ വിഡിയോയില്‍ കാണാന്‍ കഴിയും. ഒരു ബിയര്‍ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം.
മറ്റ് യാത്രക്കാര്‍ കുട്ടികളെ നോക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Police Case | സെന്റ്ഓഫ് പൊലിപ്പിക്കാന്‍ കാറില്‍ അഭ്യാസപ്രകടനം; ബൈക്ക് ഇടിപ്പിച്ച് തെറിപ്പിച്ചു; കേസെടുത്ത് പൊലീസ്
മുക്കം എംഇസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും സമാനമായ രീതിയിലുള്ള ആഘോഷമാണ് നടന്നത്. ഇവിടെ ജെസിബിയില്‍ കയറിയായിരുന്നു കുട്ടികളുടെ പ്രകടനം. ആഘോഷത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പും പൊലീസും കേസെടുത്തിട്ടുണ്ട്.
മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ഹയര്സെക്കന്ഡറിയിലെയാണ് ബൈക്ക് റേസിങ്ങ് നടന്നത്. ഇതിനിടെയാണ് കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. രണ്ടുവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനം ഓടിച്ചവര്‍ ലൈസന്സുള്ളവരാണെങ്കില് ആറ് മാസത്തേക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും 25,000 രൂപ പിഴ ഇടാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.