നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രണ്ട് വർഷമായി വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്നു; അധ്യാപകൻ അറസ്റ്റിൽ

  രണ്ട് വർഷമായി വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്നു; അധ്യാപകൻ അറസ്റ്റിൽ

  ബോധവത്കരണ പരിപാടി അവസാനിച്ചതിനു പിന്നാലെ അധ്യാപകൻ രണ്ട് വർഷമായി തുടരുന്ന മോശം പെരുമാറ്റത്തെ കുറിച്ച് ചില വിദ്യാർഥിനികൾ പരാതി നൽകുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: രണ്ട് വർഷത്തോളമായി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് ഗവൺമെന്റ് സ്കൂളിലെ 26 കാരനായ അധ്യാപകനാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെ രമണമൂർത്തിയാണ് അറസ്റ്റിലായിരിക്കുന്നത്.

   also read: തെരഞ്ഞെടുപ്പ് കമ്മീഷന്റേത് 'മോദി കോഡ് ഓഫ് കോൺടാക്ട് 'ആണോ? യോഗിക്ക് നൽകിയത് ലൗ ലെറ്റർ' കോൺഗ്രസ്

   സിറ്റി പൊലീസിലെ ഷീ ടീമിനോടാണ് രണ്ട് വർഷമായി അധ്യാപകൻ നടത്തിവരുന്ന പീഡനത്തെ കുറിച്ച് കുട്ടികൾ തുറന്നു പറഞ്ഞത്. ഇതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. കുട്ടികളെ ലൈംഗിക അതിക്രമങ്ങളെ ബോധവത്കരിക്കുന്നതിൻറെ ഭാഗമായാണ് ഷീ ടീം സ്കൂളിലെത്തിയത്. നല്ല രീതിയിലുള്ള സ്പർശനം, മോശം രീതിയിലുള്ള സ്പർശനം എന്നിവയെ കുറിച്ച് ടീം വിദ്യാർഥികൾക്ക് പറഞ്ഞു കൊടുത്തു.

   ബോധവത്കരണ പരിപാടി അവസാനിച്ചതിനു പിന്നാലെ അധ്യാപകൻ രണ്ട് വർഷമായി തുടരുന്ന മോശം പെരുമാറ്റത്തെ കുറിച്ച് ചില വിദ്യാർഥിനികൾ പരാതി നൽകുകയായിരുന്നു. ഇതിനെ എതിർക്കാൻ ശ്രമിക്കുന്നവരെ അധ്യാപകൻ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഭയന്നിട്ടാണ് മറ്റുള്ളവരോട് പറയാതിരുന്നതെന്നും വിദ്യാർഥിനികൾ വ്യക്തമാക്കി.

   ഇതിനു പുറമെ വിദ്യാർഥിനികൾ യോഗ ചെയ്യുമ്പോഴും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും അധ്യാപകൻ ഇവരുടെ ചിത്രങ്ങൾ എടുത്തിരുന്നതായും വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു. വിദ്യാർഥിനികളുടെ പരാതി പ്രകാരം അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
   First published:
   )}