• HOME
  • »
  • NEWS
  • »
  • crime
  • »
  • തലവേദന കൂടി ദേഷ്യം;മനോനില തെറ്റും;മക്കളെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചുകൊന്ന അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലവേദന കൂടി ദേഷ്യം;മനോനില തെറ്റും;മക്കളെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചുകൊന്ന അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കഴിഞ്ഞ നാലു മാസമായി രേവതി കടുത്ത തലവേദനയ്ക്ക് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    രണ്ട് മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്പത്തിന്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് മക്കളായ ഹര്‍ഷിത (13), കലൈവേന്ദന്‍ (7) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

    വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഹര്‍ഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് തിരികെ എത്തിയ ശേഷമായിരുന്നു സംഭവം. മൂവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൃഷിയിടത്തില്‍ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടികളെയും സമീപത്തായി വിഷം കഴിച്ച് അവശയായ രേവതിയെയും കണ്ടെത്തുകയായിരുന്നു.

    കഴിഞ്ഞ നാലു മാസമായി രേവതി കടുത്ത തലവേദനയ്ക്ക് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലവേദന കലശലാകുമ്പോള്‍ രേവതി അമിതമായി ദേഷ്യപ്പെട്ടിരുന്നതായും മനോനില തെറ്റിയത് പോലെ പെരുമാറിയുന്നതായിരുന്നതായും പറയുന്നു. ഇന്നലെ വൈകിട്ട് ഭര്‍ത്താവ് കനകസമ്പത്ത് കടയില്‍ പോയ സമയത്ത് രേവതി രണ്ട് കുട്ടികളേയും കൂട്ടി വീടിനടുത്തുള്ള കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കയറുകയും  ഇവിടെവച്ച് കുട്ടികളെ ഇരുമ്പ്‌ പൈപ്പു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം രേവതി വിഷം കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

    മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരുന്നതിനാല്‍ ആസ്ബറ്റോസ് മേല്‍ക്കൂര തകര്‍ത്താണ് ഭര്‍ത്താവ് കനകസമ്പത്ത് അകത്ത് കയറിയത്. തുടര്‍ന്ന് മൂവരെയും കാങ്കേയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത രേവതിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    Published by:Arun krishna
    First published: