ഇന്റർഫേസ് /വാർത്ത /Crime / KSRTC ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീകൾ അറസ്റ്റിൽ

KSRTC ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീകൾ അറസ്റ്റിൽ

Gold-chain-theft

Gold-chain-theft

നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു

  • Share this:

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ (KSRTC) യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് തമിഴ് സ്ത്രീകൾ അറസ്റ്റിലായി. തമിഴ് നാട് (Tamil nadu) തിരിപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ (35) ൽ ചിന്നമ്മ മകൾ സബിത (47), സബിതയുടെ മകൾ അനുസിയ  (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ 11.45ഓടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ KSRTC ബസിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. നസീമബീവിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണമാല മൂഴിയിൽ വച്ച് പിടിച്ച് പറിച്ചതിനാണ് തമിഴ് സ്ത്രീകൾ പിടിയിലായത്.

നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മാല ഇവരിൽ നിന്നും കണ്ടെടുത്തു.

നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ഈസ്റ്റർ കുർബാനയ്ക്കിടെ കൈയിലിരുന്ന പടക്കം പൊട്ടി; യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: ഈസ്റ്റർ പാതിരാകുർബാന ചടങ്ങുകൾക്കിടെ കൈയിലിരുന്ന പടക്കം പൊട്ടി യുവാവിന് ഗുരുതര പരിക്ക്. പെരിങ്ങാലം ഷാനു ഭവനിൽ റോബർട്ട്(21) എന്നയാൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഇയാളുടെ കൈപ്പത്തി പൂർണമായും തകർന്നു. തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. റോബർട്ടിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read- Arrest | വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

ശനിയാഴ്ച കൊല്ലം മൺറോതുരുത്ത് പെരിങ്ങാലം സ്വർഗാരോഹിതമാതാ പള്ളിയിൽ പാതിരാ കുർബാന ചടങ്ങൾക്കിടെ രാത്രി പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. ഉയിർത്തെഴുന്നേൽപ്പിന്‍റെ പ്രതീകാത്മകദൃശ്യം അവതരിപ്പിക്കുന്നതിനിടെയാണ് റോബർട്ടിന്‍റെ കൈയിലിരുന്ന പടക്കം പൊട്ടിയത്. അപകടത്തിൽ ഒരു കൈപ്പത്തി പൂർണമായും തകർന്നും. റോബർട്ടിന്‍റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കൊല്ലം പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

First published:

Tags: Crime news, Ksrtc, Robbery