തിരുവനന്തപുരം: കേരളത്തിലേക്ക് തമിഴ്നാട്ടിൽനിന്നുള്ള മദ്യം ഒഴുകുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം പിടികൂടിയത് 35 ലിറ്റർ തമിഴ്നാട് മദ്യമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ മദ്യഷോപ്പുകൾ തുറന്നത്. കേരളത്തിൽ മദ്യഷോപ്പുകൾ തുറക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാട് മദ്യം കേരളത്തിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 35 ലിറ്റർ തമിഴ്നാട്
മദ്യമാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിളിന് കീഴിൽ പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച ആറ്റുപുറത്ത് നിന്ന് 70 കുപ്പി മദ്യം പിടികൂടി. ശനിയാഴ്ച അമരവിളയിൽ നിന്ന് 60 കുപ്പിയും നെയ്യാറ്റിൻകരയിൽ നിന്ന് 51 കുപ്പിയും ആറ്റുപുറത്ത് നിന്ന് 44 കുപ്പിയും തിരുപ്പുറത്ത് നിന്ന് 40 കുപ്പിയും പിടികൂടി.
ഇത്തരത്തിൽ ലിറ്റർ കണക്കിന് മദ്യം കടത്തിയതിന് രണ്ടു ദിവസത്തിനിടെ നാലു പേർക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങി കേരളത്തിലെത്തിച്ച് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
തമിഴ്നാട് മദ്യം കൂടുതലായി കേരളത്തിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് നെയ്യാറ്റിൻകര എക്സൈസ് സി ഐ ഷിബു പി എൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala border, Kerala Excise, Liquor seized, Tamil Nadu Liquor