പരാജയപ്പെട്ട വിവാഹത്തെച്ചൊല്ലി അധിക്ഷേപം: സഹികെട്ട മകൾ അമ്മയെ അടിച്ചു കൊന്നു

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ആക്രമണത്തിനിരയായി 81 കാരിയായ സന്തോഷ് ബഗ്ഗ എന്ന വയോധിക കൊല്ലപ്പെടുന്നത്

News18 Malayalam | news18
Updated: November 4, 2019, 9:04 AM IST
പരാജയപ്പെട്ട വിവാഹത്തെച്ചൊല്ലി അധിക്ഷേപം: സഹികെട്ട മകൾ അമ്മയെ അടിച്ചു കൊന്നു
murder
  • News18
  • Last Updated: November 4, 2019, 9:04 AM IST
  • Share this:
ന്യൂഡൽഹി: പരാജയപ്പെട്ട വിവാഹത്തെച്ചൊല്ലിയുള്ള അധിക്ഷേപങ്ങൾ സഹിക്കാനാകാതെ മകൾ അമ്മയെ അടിച്ചു കൊന്നു. ഡൽഹിിലെ ഹരിനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തിയേഴുകാരിയായ നീരു ബഗ്ഗയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ആക്രമണത്തിനിരയായി 81 കാരിയായ സന്തോഷ് ബഗ്ഗ എന്ന വയോധിക കൊല്ലപ്പെടുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നീരു. വിവാഹ മോചിതയായ ഇവർ കഴിഞ്ഞ കുറച്ചു കാലമായി അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവിൽ നിന്ന് പിരിഞ്ഞു ജീവിക്കുന്നതിനെച്ചൊല്ലി അമ്മ പലപ്പോഴും അധിക്ഷേപിക്കുകയും കുത്തി നോവിക്കുകയും ചെയ്യാറുണ്ടെന്നാണ് നീരു പറയുന്നത്. വീണ്ടും വിവാഹം ചെയ്യാനും പല അവസരങ്ങളിലും നിർബന്ധിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇതേ പേരിൽ അമ്മയും മകളും തർക്കമുണ്ടാവുകയും ദേഷ്യത്തിൽ നീരു ഇരുമ്പ് ദണ്ഡുപയോഗിച്ച് അമ്മയെ അടിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Also Read-ഇടിക്കൂട്ടിൽ മാത്രമല്ല ഗായികയായും തിളങ്ങി മേരി കോം

ഇതിനു ശേഷം വീട്ടിൽ നിന്നിറങ്ങിയ നീരുവിനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ മറ്റൊരു സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രക്തത്തിൽ കുളിച്ച നിലയിൽ സന്തോഷിന്റെ മ‍ൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ ശരീരത്തിൽ നിരവധി പരിക്കുകളും ഉണ്ടായിരുന്നു. തുടർന്ന് നീരുവിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

First published: November 4, 2019, 9:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading