• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ടാക്സി ഡ്രൈവർ അറസ്റ്റിൽ

പീഡിപ്പിച്ചശേഷം റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു...

News18 Malayalam | news18-malayalam
Updated: November 18, 2019, 8:04 AM IST
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ടാക്സി ഡ്രൈവർ അറസ്റ്റിൽ
News18
  • Share this:
കൊൽക്കത്ത: അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ടാക്സി ഡ്രൈവർ അറസ്റ്റിലായി. ബംഗാളിലെ ദക്ഷിണ പർഗനാസ് ജില്ലയിലെ നരേന്ദ്രപുരിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. 36കാരിയായ യുവതിയെ കാറിൽ കയറ്റി ഒഴിഞ്ഞ ഭാഗത്തുകൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

സൊണാർപുർ ഭാഗത്തുവെച്ചാണ് തന്നെ ഉപദ്രവിച്ചതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. പീഡിപ്പിച്ചശേഷം റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി തിരികെ വന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാക്സി ഡ്രൈവറായ യുവാവ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍