അധ്യാപികയെ കുറച്ച് ജോലിയുണ്ടെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതി ഒരു ഹോട്ടലില്‍ വച്ച് അധ്യാപികയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു..
പ്രതീകാത്മക ചിത്രം
Last Updated :
Share this:
സ്കൂള്‍ മാനേജരുടെ ഭര്‍ത്താവ് ബലാത്സംഗം (raping) ചെയ്തെന്ന് ആരോപിച്ച അധ്യാപികയെ തട്ടിക്കൊണ്ടു പോയതായി പരാതി. ഷഹജഹാന്പൂരിൽ (Shahjahanpur) നിന്ന് 22 കാരിയായ അധ്യാപികയെ (Teacher) തട്ടിക്കൊണ്ടുപോയതായാണ് (abducted) പരാതി ലഭിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഇതുവരെ കണ്ടെത്തിയില്ലെന്നും പ്രതിയെ പിടികൂടാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. തില്‍ഹാര്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ഗ്രാമനിവാസിയാണ് പ്രതി. ഇയാള്‍ അധ്യാപികയെ കുറച്ച് ജോലിയുണ്ടെന്ന് പറഞ്ഞ് ഷഹജഹാന്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ എത്തിയ പ്രതി ഒരു ഹോട്ടലില്‍ വച്ച് അധ്യാപികയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് (റൂറല്‍) സഞ്ജീവ് ബാജ്പേയ് പറഞ്ഞു.
സംഭവം പുറത്തു പറഞ്ഞാല്‍ വീട്ടുകാരെ കൊല്ലുമെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയെ നിരന്തരം ചൂഷണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് യുവതി വീട്ടുകാരോട് സംഭവം തുറന്നു പറഞ്ഞത്. സംഭവമറിഞ്ഞ വീട്ടുകാര്‍ ഇത് ചോദിക്കാന്‍ ചെന്നെങ്കിലും ഇവരെ പ്രതി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ട വിവരം അറിഞ്ഞ പ്രതി യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് എസ്പി അറിയിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 (ബലാത്സംഗം), 366 (തട്ടിക്കൊണ്ടുപോകല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ട്യൂഷന് വന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ 42കാരിയാണ് 16 വയസുള്ള മൂന്നു വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച അധ്യാപികയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്ക്ഡൌണ്‍ കാലത്താണ് അധ്യാപിക അയല്‍പ്പക്കത്തെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ക്ലാസ് എടുത്തിരുന്നത്. ഇതിനിടെ വിദ്യാര്‍ഥികളുമായി അടുപ്പം സ്ഥാപിക്കുകയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. മൂന്നു വിദ്യാര്‍ഥികളെയും വെവ്വേറെ സമയങ്ങളില്‍ ട്യൂഷനായി വീട്ടില്‍ വിളിച്ചുവരുത്തിയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന അധ്യാപികയ്ക്ക് നാട്ടിലെ ഒരു വ്യാപാരിയുമായി അടുപ്പമുണ്ടായിരുന്നു.
തന്റെ കാമുകി വിദ്യാര്‍ഥികളുമായി അരുതാത്ത ബന്ധം പുലര്‍ത്തുന്നുവെന്ന വിവരം വ്യാപാരി അറിഞ്ഞിരുന്നു. ഇയാള്‍ക്ക് അധ്യാപികയും വിദ്യാര്‍ഥികളും അടുത്തിടപഴകുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും അധ്യാപികയെയും വിദ്യാര്‍ഥികളെയും ഒരുമിച്ച് ഇരുത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിക്കുകയും ചെയ്തു. അതിനുശേഷം ഈ ദൃശ്യങ്ങള്‍ വ്യാപാരി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
അധ്യാപികയും വിദ്യാര്‍ഥികളും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ ഇടപെട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ പ്രചരിപ്പിച്ച വ്യാപാരിയെയും അയാളുടെ കാമുകിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.